Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ ലംഘിച്ചതിന്​...

ലോക്​ഡൗൺ ലംഘിച്ചതിന്​ ‘സോറി’; വിദേശികളെകൊണ്ട്​ 500 തവണ മാപ്പെഴുതിച്ച്​ പൊലീസ്​

text_fields
bookmark_border
ലോക്​ഡൗൺ ലംഘിച്ചതിന്​ ‘സോറി’; വിദേശികളെകൊണ്ട്​ 500 തവണ മാപ്പെഴുതിച്ച്​ പൊലീസ്​
cancel

​ഋഷികേശ്​: ലോക്​ഡൗൺ നിർദേശങ്ങൾ ലംഘിച്ച പത്തോളം വിദേശികളെകൊണ്ട്​്​ അഞ്ഞൂറുതവണ ‘സോറി’ എന്നെഴുതിച്ച്​ പെ ാലീസ്​. ‘എനിക്ക്​ ലോക്ക്​ ഡൗൺ നിർദേശങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല, അതിനാൽ മാപ്പ്​’ എന്നാണ്​ 500 തവണ എഴുതിച്ചത്​.

വിവിധ രാജ്യങ്ങളിൽനിന്നെത്തിയ പത്ത്​ വിദേശികളാണ്​ തപോവൻ പ്രദേശത്ത്​ കറങ്ങിനടന്നത്​. ലോക്​ഡൗൺ നിർദേശങ്ങൾ ലംഘിക്കുകയും സമൂഹ അകലം പാലിക്കാതെ നടക്കുകയും ചെയ്​തതിനാണ്​ ശിക്ഷ നൽകിയതെന്ന്​ എസ്​.ഐ വിനോദ്​ കുമാർ ശർമ പറഞ്ഞു.

ഒാരോരുത്തരെയും കൊണ്ട്​ 500 തവണ മാപ്പെഴുതിച്ചതിന്​ ശേഷം താമസസ്​ഥലങ്ങളിലേക്ക്​ പറഞ്ഞയച്ചു. . ലോക്​ഡൗണിൽ കുടുങ്ങിയ ഏകദേശം 500 ഓളം വിദേശികൾ തപോവൻ പ്രദേശത്ത്​ താമസിക്കുന്നുണ്ട്​. ഇവർ പലപ്പോഴും ലോക്​ഡൗൺ മാനദണ്ഡം പാലിക്കാത്തത്​ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എസ്​.ഐ പറഞ്ഞു. ലോക്​ഡൗണിൽ താമസസ്​ഥലങ്ങളിൽ തന്നെ കഴിഞ്ഞുകൂടേണ്ടതിൻെറ പ്രാധാന്യം മനസിലാക്കുന്നതിനായാണ്​ മാപ്പെഴുതിച്ചതെന്നും പൊലീസ്​ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreignerspunishmentmalayalam newsindia newscovid 19lockdown
News Summary - For Violating Lockdown 10 Foreigners Made To Write Sorry 500 Times -India news
Next Story