വരാപ്പുഴ പീഡന കേസ് പ്രതി വിനോദ് കുമാറിനെ കൊന്ന് കിണറ്റിൽ തള്ളി
text_fieldsമുംബൈ : ഒളിവിൽ കഴിയുകയായിരുന്ന വരാപ്പുഴ പീഡന കേസ് പ്രതി പയ്യന്നൂർ സ്വദേശി വിനോദ് കുമാറിനെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കാശിദ് ഗ്രാമത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ റിസോർട്ടിലെ മസാജ് പാർലറിൽ ജോലിചെയ്തുവരികയായിരുന്നു.
റിസോർട്ടിനടുത്തുള്ള ആദിവാസി കോളനിയിൽ വെച്ച് മദ്യപിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകം. തർക്കത്തിനിടെ കൂടെയുള്ളവർ അടിച്ചുകൊന്ന് മൃതദേഹത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് മുറുദ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിതിൻ ഗാവരെ പറഞ്ഞു. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ബാലനുൾപടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഇൻസ്‌പെക്ടർ നിതിൻ ഗാവരെ അറിയിച്ചു.
ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം ശനിയാഴ്ച റായ്ഗഡിൽ സംസ്കരിച്ചു. കേരളത്തിൽ 32 ഓളം കേസുകൾ വിനോദിനെതിരെയുണ്ട്. വരാപ്പുഴയിലെ കേസുകളിലൊന്നിൽ വിനോദിനെ വെറുതെ വിട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

