വിനോദ് ദുവക്കെതിരായ രാജ്യേദ്രാഹകേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി; അറസ്റ്റ് താൽകാലികമായി തടഞ്ഞു
text_fieldsന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരെ ചുമത്തിയ രാജ്യേദ്രാഹകേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. അടുത്ത വാദം കേൾക്കുന്ന ജൂലൈ ആറുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി അറിയിച്ചു. എഫ്.ഐ.ആർ ഈ ഘട്ടത്തിൽ സ്റ്റേ ചെയ്യാനാകില്ല. അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. 24 മണിക്കൂർ മുൻകൂർ നോട്ടീസ് നൽകിയ ശേഷം പൊലീസിന് ദുവയെ ഡൽഹിയിലെ വസതിയിൽവെച്ച് ചോദ്യം ചെയ്യാനും അനുമതി നൽകി. കേസിൽ രണ്ടാഴ്ചക്കകം മറുപടി നൽകാനും കേന്ദ്രസർക്കാരിനും ഹിമാചൽ പ്രദേശ് സർക്കാരിനും സുപ്രീംകോടതി നിർദേശം നൽകി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസ്താവനകൾ വാർത്ത പരിപാടിയിൽ പരാമര്‍ശിച്ചതിന് ഹിമാചൽ പ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് വിനോദ് ദുവ സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കുകയായിരുന്നു. അടിയന്തരമായി അറസ്റ്റ് തടയണെമന്ന ദുവയുടെ ഹരജി പരിഗണിച്ചാണ് അവധി ദിവസമായ ഞായറാഴ്ച ജസ്റ്റിസുമാരായ യു.യു. ലളിത്, എം. ശാന്തനഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് സിറ്റിങ് നടത്തിയത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിനോദ് ദുവ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി വക്താവ് നവീൻ കുമാർ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിെൻറ അന്വേഷണവും ദുവയുടെ അറസ്റ്റും ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദുവക്കെതിരെ ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിൽ ഹിമാചൽ പ്രദേശ് പൊലീസ് രാജ്യദ്രോഹം ഉൾപ്പടെ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
