സവർക്കർക്ക് ഭാരത് രത്ന നൽകാൻ നീക്കം; വിവാദം
text_fieldsന്യൂഡൽഹി: ഗാന്ധിവധക്കേസിൽ കുറ്റവിചാരണക്ക് വിധേയനായ ഹിന്ദുമഹാസഭ നേതാവ് വിന യ് ദാമോദർ സവർക്കർക്ക് ഭാരത് രത്ന നൽകാൻ മുന്നൊരുക്കവുമായി ബി.ജെ.പി. പുതിയ നീ ക്കം വിവാദത്തിന് തുടക്കമിടുകയും ചെയ്തു.
സവർക്കർക്ക് ഭാരത് രത്ന നൽകാൻ മോ ദിസർക്കാറിൽ സമ്മർദം ചെലുത്തുമെന്നാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ബി .ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം. നിയമസഭ തെരഞ്ഞെടുപ്പ് ജയത്തിനായി ഇറക്കുന്ന തുറുപ്പു ചീട്ടു മാത്രമല്ല ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യമാണ് അധികാരത്തിൽ. വീണ്ടും അധികാരത്തിൽ വരാനുള്ള സാധ്യത തള്ളാനുമാവില്ല. സവർക്കർക്ക് ഭാരത് രത്നത്തിന് ശ്രമിക്കുമെന്ന വാഗ്ദാനം ജയത്തിന് നിർബന്ധ ഘടകമല്ല. എന്നിട്ടും പ്രകടന പത്രികയുടെ ഭാഗമായത്, ബി.ജെ.പി നീക്കം വ്യക്തമാക്കുന്നു.
ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്ന് ശക്തമായി വാദിച്ച ഹിന്ദുത്വവാദിയാണ് സവർക്കർ. ഇത്തവണ നാഗ്പുരിൽ വിജയദശമി പ്രസംഗത്തിൽ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് ഹിന്ദുരാഷ്ട്ര ലക്ഷ്യം ആവർത്തിച്ചു പറഞ്ഞിരുന്നു. രാജ്യത്തിെൻറ പരമോന്നത സിവിലിയൻ ബഹുമതി നൽകി സവർക്കറെ ആദരിക്കണമെന്ന കാഴ്ചപ്പാട് ബി.ജെ.പി സഖ്യകക്ഷി ശിവസേനക്കുണ്ട്.
മഹാരാഷ്ട്ര ഫലം എന്തായാലും, സവർക്കർക്ക് ഭാരത് രത്ന നൽകാനുള്ള പുറപ്പാടിലാണ് ബി.ജെ.പിയെന്ന് വ്യക്തമാക്കുന്നതാണ് വാഗ്ദാനം. കോൺഗ്രസിെൻറയും മറ്റു പാർട്ടികളുടെയും പതിറ്റാണ്ടു നീണ്ട ഭരണത്തിൽ തഴയപ്പെട്ടുവെന്നു ബി.ജെ.പി കരുതുന്ന ഹിന്ദുത്വാശയ നേതാക്കളെ രാജ്യത്തിെൻറ ദേശീയ നേതാക്കളുടെ പട്ടികയിൽ കൊണ്ടുവരാനുള്ള ആസൂത്രണമാണ് ഇതുവഴി പുരോഗമിക്കുന്നത്.
ജനസംഘം നേതാവ് നാനാജി ദേശ്മുഖിന് കഴിഞ്ഞ തവണ ഭാരത് രത്ന നൽകിയിരുന്നു. മഹാത്മഗാന്ധിയുടെ 150ാം ജന്മവാർഷിക വേളയിലാണ് സവർക്കർക്ക് ഭാരത് രത്നമെന്ന വാഗ്ദാനം ബി.െജ.പി ഉയർത്തുന്നത്. ഒരു വശത്ത് ഗാന്ധിയെ ഏറ്റുപിടിക്കുേമ്പാൾ തന്നെയാണ്, ഗാന്ധിവധ കേസിൽ കുറ്റവിചാരണ നേരിട്ട ഹിന്ദുത്വ നേതാവിന് പരമോന്നത ബഹുമതിക്കുള്ള ഒരുക്കം. ബ്രിട്ടീഷ് സാമ്രാജ്യത്വ കാലത്ത് അന്തമാൻ ജയിലിൽ അടക്കപ്പെട്ട സവർക്കർ ജയിൽ മോചിതനാകാൻ ആറു വട്ടം ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതി നൽകിയതും 1937ൽ ഇതേതുടർന്ന് വിട്ടയക്കപ്പെട്ടതും പുതിയ വിവാദത്തിനൊപ്പം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
