Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ വർഗീയതയും ദീകരവാദവും കൊടികുത്തിവാഴുന്നു -ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ

text_fields
bookmark_border
Vinay Sahasrabuddhe
cancel

തിരുവനന്തപുരം: കേരളം ഭീകരവാദികളുടെ താവളമാവുകയാണെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ. ബി.ജെ.പി സംസ്ഥാന സമിതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത, ക്രിമിനലിസം,അഴിമതി എന്നിവ കേരളത്തിൽ കൊടികുത്തിവാഴുകയാണ്. രാമനാട്ടുകര സ്വർണ്ണക്കടത്ത് തെളിയിക്കുന്നത് സി.പി.എം- എസ്​.ഡി.പി.ഐ- മുസ്​ലിംലീഗ് ബന്ധത്തെയാണെന്നും വിനയ്​ പറഞ്ഞു.

സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. മരം മുറിയിൽ എത്തി നിൽക്കുകയാണ് പിണറായി സർക്കാരി​െൻറ അഴിമതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോർഗ്രൂപ്പ് അംഗങ്ങളും സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണനും തിരുവനന്തപുരത്ത് സംസ്ഥാന സമിതിയിൽ പങ്കാളികളായി. കേന്ദ്രമന്ത്രി വി.മുരളീധരൻ ചെന്നൈയിൽ ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന സമിതി അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vinay Sahasrabuddhe about kerala
Next Story