Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ ഡിസ്ചാർജ് ചെയ്ത കോവിഡ്​ രോഗിക്കായി തെരച്ചിൽ ഊർജിതം

text_fields
bookmark_border
തമിഴ്​നാട്ടിൽ ഡിസ്ചാർജ് ചെയ്ത കോവിഡ്​ രോഗിക്കായി തെരച്ചിൽ ഊർജിതം
cancel

ചെന്നൈ: തമിഴ്​നാട്ടിലെ വില്ലുപുരത്തെ ആശുപത്രിയില്‍​ ഐസൊലേഷനിലാക്കിയിരുന്ന നാലു കോവിഡ്​ രോഗികളെ അബദ്ധത ്തിൽ ഡിസ്​ചാർജ്​ ചെയ്​ത സംഭവം വിവാദമാകുന്നു. ആദ്യ പരിശോധനാഫലം പുറത്തുവന്നതോടെ നിരീക്ഷണത്തിലുണ്ടായിരുന്നവ രെ ആശുപത്രി അധികൃതർ ഡിസ്​ചാർജ്​ ചെയ്യുകയായിരുന്നു. എന്നാൽ രണ്ടാംഘട്ട പരിശോധനയിൽ ഇതിൽ നാലുപേർ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തി. തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ ആശുപത്രി അധികൃതർ തിരിച്ചെത്തിച്ചു. എന്നാല്‍ ഡൽഹി സ്വദേശിയായ നാലാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ ​കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപവത്കരിച്ചതായി വില്ലുപുരം പൊലീസ്​ അറിയിച്ചു.

വില്ലുപുരത്തെ ആശുപത്രിയില്‍ കൊവിഡ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 26 പേരെയാണ് ആദ്യഘട്ട പരിശോധനാ ഫലം നെഗറ്റീവായതോടെ ഡിസ്​ചാർജ്​ ചെയ്തത്. എന്നാൽ രണ്ടാം പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ഇതിൽ നാലുപേർക്ക് കോവിഡ്​ സ്ഥിരീകരിച്ചത്.

ഇതിൽ കണ്ടെത്താൻ കഴിയാഞ്ഞ ഡൽഹി സ്വദേശിയായ മുപ്പതുകാരൻ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക്​ വേണ്ടി പുതുച്ചേരിയിൽ എത്തിയതാണ്​ എന്നാണ്​ വിവരം. ഇയാള്‍ക്കായി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduindia newsVillupuram health officials#Covid19
News Summary - Villupuram health officials discharge 26 people, later four test COVID-19 positive - India news
Next Story