കറണ്ടില്ലെങ്കിലെന്താ കഴുതയുണ്ടല്ലോ; ചൂടുമാറ്റുന്ന പുതിയ വിദ്യ വൈറൽ -വിഡിയോ
text_fieldsവേനൽ ചൂടിനെ മറികടക്കാൻ വൈദ്യുതിയും ജനറേറ്ററുമൊന്നുമില്ലെങ്കിൽ എന്തു ചെയ്യും. ആലോചിച്ച് തല പുകക്കാനൊന്നും നിൽക്കാതെ മറുവഴി കണ്ടെത്തിയ ഗ്രാമീണരാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഇവരുടെ 'വിദ്യ' പകർത്തിയ വിഡിയോ ശരവേഗത്തിലാണ് പ്രചരിക്കുന്നത്.
മരങ്ങളൊന്നുമില്ലാതെ, മരുഭൂമിക്ക് സമാനമായ പ്രദേശത്ത് ഒരു കട്ടിലിൽ വിശ്രമിക്കുന്ന മൂന്ന് ഗ്രാമീണരാണ് വിഡിയോയിൽ. അവരുടെ തലക്ക് മുകളിലായി ഉയർത്തിക്കെട്ടിയ ഒരു കമ്പിന്‍റെ ഇരു ഭാഗത്തും ഒാരോ തുണികൾ കെട്ടിയിട്ടിട്ടുണ്ട്.
നിലത്തുറപ്പിച്ച ഒരു കമ്പിൻമേലാണ് തുണിെകട്ടിയ കമ്പ് ഉയർത്തിക്കെട്ടിയിട്ടുള്ളത്. നിലത്തുറപ്പിച്ച കമ്പിനോട് ചേർന്ന് ഒരു കഴുത വട്ടം കറങ്ങുന്നുമുണ്ട്. കഴുതയെ കമ്പിനോട് ചേർത്ത് കെട്ടിയതിനാൽ കഴുത കറങ്ങുേമ്പാൾ കമ്പും കറങ്ങുന്നു. ഒരു ഭീമൻ ഫാൻ തലക്കുമുകളിൽ കറങ്ങുന്നതിന്റെ കാറ്റ് ആസ്വദിച്ചാണ് ഗ്രാമീണർ കട്ടിലിൽ ഇരിക്കുന്നത്.
പാകിസ്താനി ഗാനമാണ് വിഡിേയായുടെ പശ്ചാത്തലത്തിൽ കേൾക്കുന്നത്. അതുകൊണ്ടു തന്നെ വിഡിയോ പാകിസ്താനിൽ നിന്നുള്ളതാകാനാണ് സാധ്യത.
റുപിൻ ശർമ ഐ.പി.എസാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. ഗ്രാമീണരുടെ ബുദ്ധിയെ പ്രകീർത്തിച്ചും മൃഗപീഡനമാണെന്ന് ആക്ഷേപിച്ചുമെല്ലാം നിരവധിയാളുകളാണ് കമന്‍റു ചെയ്യുന്നത്.
വിഡിയോ കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

