പ്രതിയുടെ വീട്ടിലെത്തി ഭാര്യയെ പീഡിപ്പിച്ച എ.എസ്.ഐയെ നാട്ടുകാർ കെട്ടിയിട്ടു
text_fieldsജയ്പുർ(രാജസ്ഥാൻ): എരുമയെ മോഷ്ടിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐ പ്രതിയുടെ ഭാര്യയെ പീഡിപ്പിച്ചുവെന്ന് പരാതി. പ്രതിയുടെ വീട്ടിലെത്തിയ എ.എസ്.ഐയെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ടു. ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് എ.എസ്.ഐയെ മോചിപ്പിച്ചത്.
രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഛന്ദേരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. എരുമയെ മോഷ്ടിച്ചെന്നു കാട്ടി ഒരാൾക്കെതിരെ അദ്ദേഹത്തിന്‍റെ സഹോദരൻ പരാതി നൽകിയിരുന്നു. കേസിലെ പ്രതിയായ ആളുടെ വീട്ടിലെത്തിയ എ.എസ്.ഐ മോശമായി െപരുമാറുകയായിരുന്നു. കേസ് ഒത്തു തീർപ്പാക്കാൻ എ.എസ്.ഐ ശ്യാം ലാൽ സുഖ്‍വാൽ പ്രതിയുടെ കുടുംബത്തോട് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്രെ. ഈ തുക കൈപ്പറ്റാനായി വീട്ടിലെത്തിയ എ.എസ്.ഐ പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി. ഇതേ തുടര്‍ന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് എ.എസ്.ഐയെ മരത്തിൽ കെട്ടിയിടുകയായിരുന്നു.
അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ തന്നെ ഒരു കൂട്ടം ആളുകൾ ചേർന്നു തടഞ്ഞുവയ്ക്കുകയും െകട്ടിയിടുകയുമായിരുന്നുവെന്നാണു പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഷ്യം. ഇരു കൂട്ടരും പരാതികൾ നൽകിയതോടെ സുഖ്‍വാലിനെ സ്ഥലം മാറ്റി. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് ചിത്തോർഗഡ് എസ്.പി അറിയിച്ചു.
പരാതിക്കാരിയായ സ്ത്രീയോട് ലൈംഗിക വേഴ്ച ആവശ്യപ്പെട്ടതിന് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ അറസ്റ്റിലായി ഒരാഴ്ച പിന്നിടുമ്പോഴാണു രാജസ്ഥാനിൽ പുതിയ കേസ് ഉയർന്നിരിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണറാണ് പരാതിക്കാരിയോട് ലൈംഗിക വേഴ്ചക്ക് നിർബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

