Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിലിഭിത്ത്​ റിസർവിൽ...

പിലിഭിത്ത്​ റിസർവിൽ ഗ്രാമീണർ പെൺകടുവയെ തല്ലികൊന്നു VIDEO

text_fields
bookmark_border
പിലിഭിത്ത്​ റിസർവിൽ ഗ്രാമീണർ പെൺകടുവയെ തല്ലികൊന്നു VIDEO
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവയെ തല്ലിക്കൊന്നു. പി ലിബിത്ത്​ കടുവാ സംരക്ഷണ കേന്ദ്രത്തിലാണ്​ നാട്ടുകാർ അഞ്ചു വയസുള്ള പെൺകടുവയെ​ തല്ലികൊന്നത്​. സംഭവത്തിൽ 31 പേർക ്കെതിരെ വനംവകുപ്പ്​ അധികൃതർ കേസെടുത്തു.

പിലിഭിത്തിന് സമീപമുളള ദേവ്​രിയ എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. റിസർവിന്​ അടുത്തുള്ള മതെയ്​ന ഗ്രാമത്തിലിറങ്ങിയ കടുവ ഒന്‍പത് ഗ്രാമീണരെ ആക്രമിച്ചിരുന്നു. ഗ്രാമത്തിലേക്ക് ഇറങ്ങിയ കടുവയെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

കടുവയെ ഗ്രാമീണർ പിടികൂടിയതറിഞ്ഞ്​ വനംവകുപ്പ്​ അധികൃതർ സ്ഥലത്തെത്തിയെങ്കിലും ഗുരുതമായി പരിക്കേറ്റ കടുവ കാട്ടിലേക്ക്​ മറഞ്ഞിരുന്നു. ചികിത്സ നൽകുന്നതിനായി ഗാർഡുമാർ കടുവയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്​ച രാവിലെ കടുവയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നാട്ടുകാരുടെ കൂട്ടത്തല്ലില്‍ കടുവയുടെ ഭൂരിഭാഗം വാരിയെല്ലുകളും തകർന്നിരുന്നു. നാല വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തറച്ച നിലയിലായിരുന്നു. കാലുകളിലെ എല്ലുകള്‍ തകര്‍ന്നു. ശരീരത്തിലുടനീളം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്കൊണ്ട് കുത്തേറ്റ കീറിയ നിലയിലായിരുന്നു കടുവയുടെ മൃതദേഹമെന്നും കടുവ സംരക്ഷണകേന്ദ്രം ഡയറക്​ടർ രാജ മോഹൻ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കടുവയുടെ മൃതദേഹം സംസ്കരിച്ചു.

Video Courtesy: www.hindustantimes.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigressindia newsPilibhit Reserve
News Summary - Villagers beat tigress to death in Pilibhit Reserve- India news
Next Story