Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ പൊലീസിനെ...

മധ്യപ്രദേശിൽ പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു

text_fields
bookmark_border
മധ്യപ്രദേശിൽ  പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു
cancel
Listen to this Article

ഭോപ്പാൽ: മധ്യപ്രദേശിലെ ടികംഗഢ് ജില്ലയിൽ അനധികൃത മദ്യക്കച്ചവട കേസിലെ പ്രതിയെ പൊലീസ് സംഘത്തെ ആക്രമിച്ച് ഒരു കൂട്ടം പ്രദേശവാസികൾ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതായി റിപ്പോർട്ട്.

ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേൽക്കുകയും രണ്ട് പൊലീസ് വാഹനങ്ങളുടെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു.

മൂന്ന് വർഷം പഴക്കമുള്ള മദ്യം വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി രാംപാലിനെ അറസ്റ്റ് ചെയ്യാൻ 12 പേരടങ്ങുന്ന പൊലീസ് സംഘം ഗ്രാമത്തിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സ്ത്രീകളുൾപ്പടെയുള്ള 20 പേരടങ്ങുന്ന സംഘം വടിയും കല്ലും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയും പ്രതിയെ കടത്തി കൊണ്ടു പോകുകയും ചെയ്തെന്ന് മുതിർന്ന പൊലീസ് ഉദ്യേഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 20 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradesh
News Summary - Villagers Attack Police In Madhya Pradesh, Free An Accused From Custody
Next Story