ബി.ജെ.പിക്കും റിലയൻസ് ഉത്പന്നങ്ങൾക്കും പ്രവേശനമില്ല - ബാനർ ഉയർത്തി കർഷകർ
text_fieldsചണ്ഡിഗഡ്: കാർഷിക നയങ്ങൾക്കെതിരെയുള്ള കർഷകരുടെ രോഷം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും കാർഷിക നിയമത്തിന്‍റെ ഗുണഭോക്താക്കളായ റിലയൻസിലേക്കും വ്യാപിക്കുന്നു. ബി.ജെ.പി, ജെ.ജെ.പി നേതാക്കൾക്ക് ഇവിടേക്ക് പ്രവശനമില്ല എന്നെഴുതിയ ബോർഡിൽ റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്നും പറയുന്നു.
കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തിലാണ് അവസാനമായി ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ന്നത്. നേതാക്കള്‍ ഗ്രാമത്തിലേക്ക് പ്രവേശിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയിരിക്കില്ല എന്നും ഹോള്‍ഡിങില്‍ പറയുന്നു.
ഒപ്പം എല്ലാ റിലയൻസ് ഉത്പന്നങ്ങളും പെട്രോൾ പമ്പുകളും കൂടാതെ റിലയൻസ് ഗ്യാസ്, ട്രെൻഡ്സ്, ടീംസ്പിരിറ്റ്, ലൈഫ് സ്മാർട്ട് ഫോൺ, ഫോർച്യൂൺ ഓയിൽ എന്നിവയും ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്.
കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് ഹോള്‍ഡിങ്ങുകള്‍ ഉയര്‍ന്നിട്ടുള്ളത്. കര്‍ണാലില്‍ ബസ്താര, പിയോന്ത് ടോള്‍ പ്ലാസകളില്‍ നടക്കുന്ന പ്രതിഷേധം അഞ്ചാം ദിനം പിന്നിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

