ഒരു ബാങ്ക് തട്ടിപ്പുകൂടി പുറത്ത്; 800 കോടിയുമായി വ്യവസായി ‘മുങ്ങി’
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിെൻറ ജാമ്യപത്ര ഇൗടിൽ വിദേശ ബാങ്കുകളിൽനിന്ന് 11,400 കോടി വായ്പയെടുത്ത് വജ്ര വ്യാപാരി നീരവ് മോദി രാജ്യം വിട്ടതിന് പിന്നാലെ കോടികളുടെ മറ്റൊരു ബാങ്ക് തട്ടിപ്പുകൂടി പുറത്ത്. പേന നിർമാതാക്കളായ റോേട്ടാമാക് കമ്പനി ഉടമ വിക്രം കോത്താരി ആണ് അഞ്ച് പൊതുമേഖല ബാങ്കുകളിൽനിന്ന് 800 കോടിയിലേറെ വായ്പയെടുത്ത് മുങ്ങിയതായി സംശയിക്കുന്നത്.
സർക്കാർ നിയന്ത്രണത്തിലുള്ള അലഹബാദ് ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് ബറോഡ, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ എന്നിവിടങ്ങളിൽനിന്നാണ് കടമെടുത്തത്.
വിക്രം കോത്താരി യൂനിയൻ ബാങ്കിൽനിന്ന് 485 കോടിയും അലഹബാദ് ബാങ്കിൽനിന്ന് 352 കോടിയും വായ്പയെടുത്തെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചടച്ചിട്ടില്ല. റോേട്ടാമാക്കിെൻറ മാതൃ കമ്പനിയുടെ പേരിലായിരുന്നു വ്യവസ്ഥകൾ ലംഘിച്ച് വായ്പ അനുവദിച്ചതെന്ന് സൂചനയുണ്ട്. ഉത്തർപ്രദേശിലെ കാൺപുരിലുള്ള കോത്താരിയുടെ ഒാഫിസ് ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഇതിനുശേഷം വ്യവസായിയെ കണ്ടെത്താനുള്ള ബാങ്കുകളുടെ ശ്രമം ഫലം കണ്ടില്ല. എന്നാൽ, വിക്രം കോത്താരിയുെട സ്വത്തുക്കൾ ജപ്തിചെയ്ത് ഇൗ പണം കണ്ടെത്തുമെന്ന് അലഹബാദ് ബാങ്ക് മാനേജർ രാജേഷ് ഗുപ്ത പറഞ്ഞു.
പഞ്ചാബ് നാഷനൽ ബാങ്കിെൻറ മുംബൈയിലെ ബ്രാഡി ശാഖയിൽനിന്ന് നീരവ് മോദിക്ക് അനധികൃതമായി ജാമ്യപത്രം അനുവദിച്ചായിരുന്നു വായ്പ ലഭ്യമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബാങ്കിെൻറ റിട്ട. ഡെപ്യൂട്ടി മാനേജറടക്കം മൂന്നുപേരെ സി.ബി.െഎ അറസ്റ്റ്ചെയ്തിരുന്നു. പഞ്ചാബ് നാഷനൽ ബാങ്ക് പരാതി നൽകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് രാജ്യം വിട്ട നീരവ് മോദി ന്യൂയോർക്കിലെ ആഡംബര ഹോട്ടലിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
