Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുബെയുടെ മരണം ‘വ്യാജ...

ദുബെയുടെ മരണം ‘വ്യാജ ഏറ്റുമുട്ടൽ’ അല്ലെന്ന്​ യു.പി പൊലീസ്​ സുപ്രീംകോടതിയിൽ

text_fields
bookmark_border
ദുബെയുടെ മരണം ‘വ്യാജ ഏറ്റുമുട്ടൽ’ അല്ലെന്ന്​ യു.പി പൊലീസ്​ സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ മോസ്​റ്റ്​ വാണ്ടഡ്​ ക്രിമിനിൽ വികാസ്​ ദുബെയുടെ മരണം ‘വ്യാജ ഏറ്റുമുട്ടൽ’ അല്ലെന്ന്​ യു.പി പൊലീസ്​ സുപ്രീംകോടതിയിൽ. നിയമവും സുപ്രീംകോടതി മാർഗനിർദേശവും അനുസരിച്ചാണ്​ പ്രവർത്തിച്ചതെന്നും പൊലീസ്​ അറിയിച്ചു. 

സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതോടെ ദുബെ രക്ഷ​പെടാൻ ശ്രമിക്കുകയായിരുന്നു. തോക്ക്​ കൈക്കലാക്കിയ ദുബെ പൊലീസുകാർക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെയല്ല വികാസ്​ ദുബെയെ വധിച്ചത്​. തെലങ്കാനയിൽ നടന്ന എൻകൗണ്ടറുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. ജുഡീഷ്യൽ കമീഷന്​ തെലങ്കാന ഉത്തരവിട്ടില്ലെങ്കിലും യു.പി സർക്കാർ ചെയ്​തു -യു.പി പൊലീസ്​ ഡയറക്​​ടറേറ്റ്​ ജനറൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പറയുന്നു. 

ഒരാഴ്​ച നീണ്ട തിരച്ചിലിന്​ ശേഷം കഴിഞ്ഞ ആഴ്​ചയിലാണ്​ ഉ​ജ്ജയിനിലെ ക്ഷേത്രത്തിൽവെച്ച്​ വികാസ്​ ദുബെ പിടിയിലാകുന്നത്​. 63ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്​ പാരിതോഷികവും യു.പി പൊലീസ്​ പ്രഖ്യാപിച്ചിരുന്നു. ഉജ്ജയിനിൽനിന്ന്​ യു.പിയിലേക്ക്​ കൊണ്ടുവരുന്നതിനിടെ പൊലീസി​​െൻറ വെടിയേറ്റ്​ ദുബെ കൊല്ല​െപ്പടുകയായിരുന്നു. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച്​ സ്വതന്ത്ര ​അന്വേഷണം ആവശ്യപ്പെട്ട്​ നിരവധി ഹരജികൾ സുപ്രീംകോടതിയിലടക്കം എത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policesupreme court
News Summary - Vikas Dubey Killing Not Fake Encounter UP Police To Supreme Court -India news
Next Story