Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവികാസ്​ ദുബെയെ...

വികാസ്​ ദുബെയെ പൊലീസ്​ വെടിവെച്ചു കൊന്നു, ഏ​റ്റു​മു​ട്ട​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴെ​ന്ന്​ പൊ​ലീ​സ്​

text_fields
bookmark_border
vikas-dube
cancel

കാ​ൺ​പു​ർ: എ​ട്ടു പൊ​ലീ​സു​കാ​രെ വെ​ടി​വെ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​​​െൻറ ആ​സൂ​ത്ര​ക​നും കു​പ്ര​സി​ദ്ധ ക്രി​മി​ന​ലു​മാ​യ വി​കാ​സ്​ ദു​ബെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ​

വ്യാ​ഴാ​ഴ്​​ച മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​​െെ​ജ്ജ​നി​ൽ​നി​ന്ന്​ പി​ടി​യി​ലാ​യ 50കാ​ര​നാ​യ ദു​ബെ​യെ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ആ​റ​ര​യോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന വ​ഴി​യാ​ണ്​ ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കാ​ൺ​പു​ർ എ​ത്താ​ൻ ഒ​രു മ​ണി​ക്കൂ​ർ യാ​ത്ര ബാ​ക്കി​യു​ള്ള​പ്പോ​ൾ ദു​ബെ​യെ ക​യ​റ്റി​യ കാ​ർ മ​ഴ​ന​ന​ഞ്ഞ റോ​ഡി​ൽ തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു.

ഇൗ ​അ​വ​സ​രം മു​ത​ലാ​ക്കി, പൊ​ലീ​സു​കാ​ര​നി​ൽ​നി​ന്ന്​ തോ​ക്ക്​ ത​ട്ടി​പ്പ​റി​ച്ച്​ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ്​ ​ദു​ബെ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി.  കാ​റി​ലു​ണ്ടാ​യി​രു​ന്ന ദു​ബെ​യു​ടെ കൂ​ട്ടാ​ളി​ക​ളും  ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. കാ​ർ മ​റി​ഞ്ഞ്​ പൊ​ലീ​സു​കാ​ർ​ക്കും പ്ര​തി​ക​ൾ​ക്കും പ​രി​ക്കു​ണ്ട്. 

സം​ഭ​വ​സ്​​ഥ​ല​ത്തു​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ദു​ബെ​യെ പൊ​ലീ​സ്​ വ​ള​ഞ്ഞ്​ കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും അ​തി​ന്​ വ​ഴ​ങ്ങാ​തെ ത​ങ്ങ​ൾ​ക്കു​നേ​രെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ കാ​ൺ​പൂ​ർ ഐ.​ജി മോ​ഹി​ത്​ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ സ്വ​യം പ്ര​തി​രോ​ധ​ത്തി​ന്​ പൊ​ലീ​സ്​ തി​രി​ച്ച്​ വെ​ടി​വെ​ച്ചു. 

പ​രി​ക്കേ​റ്റ ദു​ബെ​യെ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ​വെ​ച്ച്​ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ഗ​ർ​വാ​ൾ​ തു​ട​ർ​ന്നു. ദു​ബെ​യു​ടെ അ​ഞ്ച്​ കൂ​ട്ടാ​ളി​ക​ൾ ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ പൊ​ലീ​സു​മാ​യു​ള്ള വ്യ​ത്യ​സ്​​ത ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്​ ദു​ബെ​യു​ടെ അ​റ​സ്​​റ്റി​ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​മ്പാ​ണ്. അ​തി​നി​ടെ, ദു​ബെ​ക്ക്​ സു​ര​ക്ഷ വേ​ണ​മെ​ന്നും ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക​ളി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും  വ്യാ​ഴാ​ഴ്​​ച രാ​ത്രി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ്​ ദു​ബെ കൊ​ല്ല​പ്പെ​ടു​ന്ന​ത്.   

പിടിയിലാകുന്നത്​ ക്ഷേത്രത്തിലേക്ക്​ കടക്കാൻ ശ്രമിക്കുന്നതിനിടെ

ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തി​ൽ വികാസ്​ ദുബെയെ കണ്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന്​​ ക്ഷേത്ര സുരക്ഷ ഉദ്യോഗസ്​ഥരും പൊലീസുകാരും ജാഗ്രതയിലായിരുന്നു. ദുബെയെ കണ്ട വിവരം അറിയിച്ച ക്ഷേത്ര സുരക്ഷ ഉദ്യോഗസ്​ഥൻ ശ്രീകോവിലി​െൻ പിൻവശത്തെ വാതിലിലൂടെ അകത്തേക്ക്​ കടക്കാൻ ​ശ്രമിക്കുന്ന വിവരം നൽകുകയായിരുന്നുവെന്ന്​ സുരക്ഷ ഉദ്യോഗസ്​ഥരിൽ ഒരാൾ പറഞ്ഞു. കൊടുംകുറ്റവാളിക്കായുള്ള തെരച്ചിൽ ആരംഭിച്ചതുമുതൽ വികാസ്​ ദുബെയുടെ ഫോ​േട്ടാ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇൗ സമയം ദുബെ ക്ഷേത്രത്തിലെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ വികാസ്​ ദുബെയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. ദുബെയെ തിരിച്ചറിയുന്നതിനായിരുന്നു അത്​. കൂടാതെ മേലുദ്യോഗസ്​ഥരെ അറിയിക്കുകയും ചെയ്​തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ ദുബെയാണെന്ന്​ ഉറപ്പുവരുത്തി. 

‘ക്ഷേത്രത്തിനകത്തേക്ക്​ ദുബെ കടന്നിരുന്നില്ല. ഒറ്റക്കാണ്​ ദുബെ നിന്നിരുന്നെങ്കിലും കൂട്ടാളികളുണ്ടാകുമെന്ന അനുമാനത്തിലായിരുന്നു. പിന്നീട്​ ഒരു ഡസനിലധികം പൊലീസുകാർ എത്തിയതോടെ ദുബെയെ പിടികൂടുകയായിരുന്നു. അവിടെനിന്ന്​ രക്ഷ​െപ്പടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ശാരീരികമായി ദുബെയെ കീഴ്​പ്പെടുത്തി’ -അദ്ദേഹം പറഞ്ഞു. 

പിടികൂടുന്നതിനിടെ ഭീഷണി

പൊലീസുകാർ ദുബെയെ വാഹനത്തികത്തേക്ക്​ കൊണ്ടുപോകുന്നതിനിടെ താൻ കാൺപൂരിലെ വികാസ്​ ദുബെയാണെന്ന്​ പൊലീസുകാരോട്​ ഭീഷണിമുഴക്കുന്നുണ്ടായിരുന്നു. ദുബെയുടെ പക്കൽനിന്ന്​ വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. രാജസ്​ഥാനിലെ കോട്ടയിൽ നിന്ന്​ റോഡുമാർഗം ഉജ്ജയിനിൽ എത്തിയതായാണ്​ വിവരം.  

കഴിഞ്ഞ വെള്ളിയാഴ്​ച കാൺപൂരിൽ വികാസ്​ ദുബെക്കായി നടത്തിയ തെര​ച്ചിലിനിടയിൽ എട്ടുപൊലീസുകാർ ഗുണ്ടാസംഘത്തി​​​​​​​​​​​െൻറ വെടിയേറ്റ്​ മരിച്ചിരുന്നു. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 

സംഭവത്തിന്​ ശേഷം യു.പിയിൽനിന്ന്​ ഹരിയാനയിലേക്ക്​ ദുബെ കടന്നതായി ​െപാലീസിന്​ വിവരം ലഭിച്ചിരുന്നു. തുടർന്ന്​ ഹരിയാന, മധ്യപ്രദേശ്​, ഡൽഹി, രാജസ്​ഥാൻ ​െപാലീസുകാർക്ക്​ കർശന ജാഗ്രത നിർദേശവും നൽകി. വികാസ്​ ദുബെയെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക്​ പൊലീസ്​ അഞ്ചുലക്ഷം രുപ പാരിതോഷികവും ​പ്രഖ്യാപിച്ചിരുന്നു. 

കീഴടങ്ങാൻ സന്നദ്ധനായിട്ടും പിടികൂടിയില്ലെന്ന്​

ദുബെ കീഴടങ്ങാനുള്ള സന്നദ്ധത യു.പി പൊലീസിനെ അറിയിച്ചിട്ടും അറസ്​റ്റ്​ ചെയ്യാൻ പൊലീസ്​ തയാറായില്ലെന്നും ആരോപണം ഉയർന്നിരുന്നു. ഇയാൾ ജൂലൈ അഞ്ചിനും ആറിനും നോയിഡയിലുണ്ടായിരുന്നതായാണ്​  ന്യൂസ്​ 18 റിപ്പോർട്ട്​ ചെയ്യുന്നത്​. നോയിഡയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷക​​​​​​​െൻറ വീട്ടിലായിരുന്നു കഴിഞ്ഞത്​.  

തുടർന്ന്​ ഡൽഹി പൊലീസിനെ ബന്ധപ്പെട്ടുവെങ്കിലും അവരും അറസ്​റ്റിന്​ തയാറായില്ല. പിന്നീട്​ ​രാജസ്ഥാനിലെ കോട്ടയിലെത്തി സംസ്ഥാന പൊലീസുമായി ബന്ധപ്പെ​ട്ടെങ്കിലും അവര​ും നടപടികൾ പൂർത്തിയാക്കാൻ തയാറായില്ല. പിന്നീട്​ ഉ​ജ്ജയിനിലെ വ്യാപാരിയായ സഹോദര​​​​​​​െൻറ അടുത്തേക്ക്​ ദുബെ പോവുകയായിരുന്നു. ഇവിടെ വെച്ചാണ്​ നാടകീയമായി അറസ്​റ്റ്​ ചെയ്​തത്​. ഒടുവിൽ സിനിമാസ്​റ്റൈലിൽ ഏറ്റുമുട്ടൽ കൊലയും നടന്നു.

​കൊല രഹസ്യം സംരക്ഷിക്കാനെന്ന്​ ആരോപണം

ബി.ജെ.പി നേതാക്കൾ അടക്കമുള്ളവരുമായി സജീവ ബന്ധം പുലർത്തുന്ന ഇയാളെ രഹസ്യങ്ങൾ പുറത്താവാതിരിക്കാൻ ആസൂത്രിതമായി ഇല്ലാതാക്കുകയായിരുന്നുണെന്ന്​​ വിവിധ കോണുകളിൽനിന്ന്​ ആക്ഷേപമുയരുന്നുണ്ട്​. കഴിഞ്ഞ വ്യാഴാഴ്​ച രാത്രിയാണ്​ ദുബെയെ പിടിക്കാനെത്തിയ എട്ടുപൊലീസുകാരെ ഇയാളുടെ അനുയായികൾ വെടിവെച്ചുകൊന്നത്​. ഇതിനുപിന്നാലെ വിവിധ ഇടങ്ങളിലായി ദുബെയുടെ അഞ്ച്​ സഹായികളെ പൊലീസ്​ കൊലപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇന്ന്​ രാവിലെ നടന്ന ഏറ്റുമുട്ടലിൽ വികാസ് ദുബെയും കൊല്ലപ്പെട്ടു. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encountermalayalam newsindia news
News Summary - Vikas Dubey killed in encounter updated -India news
Next Story