Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നമിട്ടത്​ എം.എൽ.എ...

ഉന്നമിട്ടത്​ എം.എൽ.എ സ്ഥാനം; കുറ്റകൃത്യങ്ങളെ രാഷ്​ട്രീയത്തിനൊപ്പം കൂട്ടിക്കെട്ടി മുന്നൊരുക്കം

text_fields
bookmark_border
vikas-dubey
cancel

ഉത്തർപ്രദേശ്​ പൊലീസി​​​െൻറ തോക്കിന്​ മുന്നിൽ വികാസ്​ ദുബെയെന്ന അധോലോക കുറ്റവാളി ഒടുങ്ങു​േമ്പാൾ ചർച്ചയാവുന്നത്​ അയാളുടെ രാഷ്​ട്രീയ ഇടപെടലുകൾ കൂടിയാണ്​. ജാതി നിർണായക സ്വാധീനം ചെലുത്തുന്ന യു.പി രാഷ്​ട്രീയത്തിൽ കൈകരുത്ത്​ കൊണ്ടാണ്​ വികാസ്​ എല്ലാം നേടിയെടുത്തത്​. 

1990കളുടെ തുടക്കത്തിൽ തുടങ്ങിയ ക്രിമിനൽ ജീവിതം സുരക്ഷിത സ്ഥാനത്തെത്തിക്കാനായി ദുബെ ശ്രമിക്കു​േമ്പാഴാണ്​ പൊലീസ്​ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുന്നത്​. 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്​.പി ടിക്കറ്റിൽ മൽസരിക്കാനായിരുന്നു ദുബെയുടെ ശ്രമം. കാൺപൂരിലെ ദെഹാട്ട്​ ജില്ലയിലെ റാനിയ നിയമസഭാ മണ്ഡലത്തിൽ ദുബെയുടെ കൂട്ടാളികൾ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുകയും ചെയ്​തു. ബി.ജെ.പിയിലെ പ്രതിഭ ശുക്ല നിലവിൽ കൈവശം വെച്ചിരിക്കുന്ന സീറ്റ്​ പിടിച്ചെടുക്കാനായിരുന്നു ദുബെയുടെ നീക്കം. 

ഈയടുത്ത്​ നിരന്തരമായി ബി.ജെ.പിയിലേക്ക്​ പോകാൻ ദുബെ ശ്രമം നടത്തിയെങ്കിലും പാർട്ടിയിലെ  ഉന്നത നേതാവി​​​െൻറ സാന്നിധ്യം ഇതിന്​ തടസമായി. 1990കളിൽ ആദ്യ കേസിൽ പ്രതിയായി പൊലീസ്​ സ്​റ്റേഷനിലെത്തിയപ്പോഴും ദുബെക്ക്​ തുണയായത്​ പ്രാദേശിക രാഷ്​ട്രീയ നേതൃത്വത്തി​​​െൻറ പിന്തുണയാണ്​. 1993ൽ ബി.ജെ.പി ടിക്കറ്റിലും 96ൽ ബി.എസ്​.പി സ്ഥാനാർഥിയായും മൽസരിച്ച്​ ജയിച്ച ഹരികൃഷ്​ണ ശ്രീവാസ്​തവയാണ്​ ദുബെയുടെ രാഷ്ട്രീയഗുരു.

vikas-23

ഏകദേശം ഒരു ലക്ഷം വോട്ടർമാരുൾപ്പെടുന്ന നിരവധി ​ഗ്രാമങ്ങൾ ഇന്ന്​ ദുബെയുടെ സ്വാധീനവലയത്തിലാണ്​. തെരഞ്ഞെടുപ്പുകൾ വരു​േമ്പാൾ രാഷ്​ട്രീയനേതാക്കളെല്ലാം ദുബെയെ തേടിയെത്താറുണ്ട്​. തിരിച്ച്​ ഇയാൾ കേസുകളിൽ പെടു​േമ്പാൾ രക്ഷക്കെത്തുന്നതും ഇതേ രാഷ്​ട്രീയനേതൃത്വമാണ്​. 1990കളിൽ ബി.എസ്​.പിയിലായിരുന്ന വികാസ്​ 2012ൽ അഖിലേഷ്​ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ എസ്​.പിയിലെത്തി. 2017ൽ യോഗി ആദിത്യനാഥ്​ മുഖ്യമന്ത്രിയായതോടെ ബി.ജെ.പിയുമായി ഇയാൾ അടുത്ത ബന്ധം പുലർത്തി.

പൊലീസുകാരുടെ മുന്നിൽവെച്ച്  മുതിർന്ന​ ബി.ജെ.പി നേതാവ്​ സന്തോഷ്​ ശുക്ലയെ വെടിവെച്ച്​ കൊന്നതോടെയാണ്​ ദുബെ പ്രദേശത്തെ രാഷ്​ട്രീയത്തിൽ ശക്​തമായ സ്വാധീനമുറപ്പിക്കുന്നത്​. നാല്​ വർഷത്തിന്​ ശേഷം തെളിവുകളില്ലെന്ന കാരണത്താൽ ദുബെയെ കൊലപാതക കേസിൽ വെറുതെ വിട്ടു. സംഭവത്തിന്​ സാക്ഷികളായ പൊലീസുകാരിൽ ഒരാളും കോടതിയിലെത്തിയില്ലെന്നത്​ ദുബെയുടെ സ്വാധീനത്തി​​​െൻറ തെളിവായി.

dubey-3

കഴിഞ്ഞ 20 വർഷമായി യു.പിയിലെ ബിക്രു പഞ്ചായത്തിൽ ആര്​ മൽസരിക്കണമെന്ന്​ തീരുമാനിക്കുന്നത്​ വികാസ്​ ദുബെയാണ്​. സന്തോഷ്​ ശുക്ലയുടെ കൊലപാതകം നടക്കുന്ന സമയത്ത്​ ദുബെ ജില്ലാ പഞ്ചായത്ത്​ അംഗമായിരുന്നു.  ഗിമുവിൽ നിന്നാണ്​ ഇയാൾ തെരഞ്ഞെടുക്കപ്പെട്ടത്​. 2015 വരെ ദുബെയോ അനുയായികളോ ആയിരുന്നു ഗിമുവിലെ സീറ്റിൽ നിന്ന്​ മൽസരിച്ചത്​. 2015ൽ ഗിമു വനിത സംവരണ വാർഡാക്കിയപ്പോൾ ദുബെയുടെ ഭാര്യ റിച്ച ദുബെ തെരഞ്ഞെടുപ്പിൽ മൽസരിച്ച്​ ജയിച്ചു. ദുബെയും സംഘവും വാർഡിലെ വോട്ടർമാരെ സമീപിച്ച്​ ഭീഷണി സ്വരത്തിൽ വോട്ട്​ തേടുകയായിരുന്നു. ഇതോടെ ഒരു പ്രചാരണവും നടത്താതെ റിച്ച ജയിച്ച്​ കയറി​. 

കുറ്റകൃത്യങ്ങളെ രാഷ്​ട്രീയരംഗത്തേക്ക്​ ആനയിക്കുകയായിരുന്നു വികാസ്​ ദുബെ ചെയ്​തത്​. എം.എൽ.എ സ്ഥാനാർഥിയായി മൽസരിക്കുന്നതിന്​ മുമ്പ്​ പ്രദേശത്തെ പൊലീസ്​ സംവിധാനത്തെ മുഴുവൻ അയാൾ ചൊൽപ്പടിക്ക്​ നിർത്തിയിരുന്നു. അർധരാത്രി പൊലീസ്​ നടത്തിയ റെയ്​ഡി​​​െൻറ വിവരം പോലും ​ ലഭിക്കാൻ കാരണം ദുബെയുടെ ഈ സ്വാധീനമാണ്​.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encountermalayalam newsindia news
News Summary - Vikas Dubey: The gangster and his political story-India news
Next Story