Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവികാസ്​ ​ദുബെ:...

വികാസ്​ ​ദുബെ: പൊലീസിനെ ഉത്തരംമുട്ടിച്ച്​ അഞ്ച്​ ചോദ്യങ്ങൾ

text_fields
bookmark_border
വികാസ്​ ​ദുബെ: പൊലീസിനെ ഉത്തരംമുട്ടിച്ച്​ അഞ്ച്​ ചോദ്യങ്ങൾ
cancel

ലഖ്​നോ: കൊടും കുറ്റവാളി വികാസ്​ ദുബെ പൊലീസ്​ കസ്​റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി സംശയങ്ങൾ ബാക്കി. പൊലീസ്​ നൽകുന്ന വിശദീകരണങ്ങളിൽ പൊരുത്തക്കേടുകൾ നിരവധിയാണ്​. വികാസ്​ ദുബെയെ വധിച്ച സംഭവത്തിൽ പൊലീസ്​ നൽകുന്ന വിശദീകരണം ഉയർത്തുന്നത്​ പ്രധാനമായും അഞ്ച്​ വലിയ ചോദ്യങ്ങളാണ്​.

1. മൂന്ന്​ കാറുകളിലായാണ്​ വികാസ്​ ദുബെയുമായി പൊലീസ്​ സംഘം കാൺപൂരിലേക്ക്​ പോയിരുന്നത്​. കാൺപൂരിന്​ 30 കിലോമീറ്റർ അകലെ വെച്ച്​ വെള്ളയിാഴ്​ച പുലർച്ചെ, അതിലൊരു കാർ അപകടത്തിൽ പെടുന്നു. വികാസ്​ ദുബെ ഉണ്ടായിരുന്ന കാറാണ്​ അപകടത്തിൽ ​പെട്ടതെന്ന്​ പൊലീസ്​ പറയുന്നു. അപകട സമയത്ത്​ പൊലീസുകാര​​​​െൻറ തോക്ക്​ തട്ടിയെടുത്ത്​ രക്ഷപ്പെടാൻ വികാസ്​ ദുബെ ശ്രമിച്ചുവെന്നും അതിനിടെ ​കൊല്ലപ്പെട്ടുവെന്നുമാണ്​ പൊലീസ്​ വാദം. എന്നാൽ പുലർച്ചെ 4.00 ന്​ ടോൾ പ്ലാസയിലെ വീഡിയോയിൽ കാണുന്നത്​ വികാസ്​ ദുബെ മറ്റൊരു വാഹനത്തിൽ ഇരിക്കുന്നതാണ്​. എപ്പോഴാണ്​ വികാസിനെ വാഹനം മാറ്റി കയറ്റിയത്​, എന്തിനായിരുന്നു അത്​ ?

2. ​വികാസ്​ ദുബെയെ വഹിച്ചുള്ള പൊലീസ്​ സംഘത്തെ മാധ്യമ പ്രതിനിധികൾ പിന്തുടരുന്നുണ്ടായിരുന്നു. അവകാശപ്പെടുന്ന ഏറ്റുമുട്ടൽ നടന്ന സ്​ലത്തിന്​ രണ്ട്​ കിലോമീറ്റർ അകലെ വെച്ച്​ മാധ്യമ സംഘത്തി​​​​െൻറ യാത്ര അവസാനിപ്പിച്ചത്​ എന്തിനായിരുന്നു ?

3. സംഭവ സ്​ഥലത്തുണ്ടായിരുന്ന ദൃസാക്ഷികൾ പറയുന്നത്​ വെടി ശബ്​ദം കേട്ടുവെന്ന്​ മാ​ത്രമാണ്​. വാഹനാപകട​െത്ത കുറിച്ച്​ യാതൊന്നും പറയുന്നില്ല. ആളുകളോട്​ അവിടം വിട്ട്​ പോകാനാണ്​ പൊലീസ്​ ആവശ്യപ്പെട്ടത്​. ഇത്​ സംശയങ്ങളുണ്ടാക്കുന്നു. 

4. വികാസ്​ ദുബെ തോക്ക്​ തട്ടിയെടുത്ത്​ വെടിവെച്ചു എന്നാണ്​ പൊലീസ്​ പറയുന്നത്​. കൊലപാതകമടക്കം 60 ഒാളം കേസുകളിലെ പ്രതിയായ വികാസ്​ ദുബെയെ  കയ്യാമം പോലും ധരിപ്പിക്കാതെ കൊണ്ടുപോയത്​ എന്തുകൊണ്ടാണ്​ ? 

5. കാർ അപകടത്തിൽപെട്ട സ്​ലത്ത്​ അതിനുള്ള എന്തെങ്കിലും സാഹചര്യങ്ങൾ ഉള്ളതായി വ്യക്​തമല്ല. കാറപകടം സംശയകരമാണ്​.

വികാസ്​ ദുബെയെ വധിക്കുന്നതിലൂടെ ഉത്തർപ്രദേശ്​ സർക്കാർ ലക്ഷ്യം വെച്ചത്​ ഇരട്ട ലാഭമാണെന്ന്​ വിമർശകൾ ചൂണ്ടികാണിക്കുന്നു. രാഷ്​ട്രീയ-പൊലീസ്​ സ്വാധീനത്തിൽ മൂന്ന്​ പതിറ്റാണ്ടുകളോളം നിയമത്തി​​​​െൻറ പിടിയിൽനിന്ന്​ രക്ഷ​പ്പെട്ടു നിന്ന വികാസ്​ ദുബെ ജീവിച്ചിരിക്കുന്നത്​ പല ഉന്നതർക്കും ഭീഷണിയാകുമായിരുന്നു. അയാളെ ഇല്ലാതാക്കുന്നതിലൂടെ ആ ഭീഷണിയാണ്​ ഒഴിവാക്കിയത്​. എട്ട്​ പൊലീസുകാരെ വധിച്ച കൊടും ക്രിമിനലിനെ വധിക്കുന്നതിലൂടെ പൊതുസമ്മതി നേടാനും കഴിയുമെന്നത്​ സർക്കാറി​​​​െൻറ മറ്റൊരു ലക്ഷ്യമായിരുന്നെന്നാണ്​ ആരോപണം. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttar Pradesh
News Summary - vikas dubey encounter update
Next Story