Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവികാസ്​ ദുബെയുടെ...

വികാസ്​ ദുബെയുടെ മറ്റൊരു കൂട്ടാളി കൂടി അറസ്​റ്റിൽ

text_fields
bookmark_border
വികാസ്​ ദുബെയുടെ മറ്റൊരു കൂട്ടാളി കൂടി അറസ്​റ്റിൽ
cancel
camera_alt??????? ??????? ????????? ?????????? ???????????

മുംബൈ: കുപ്രസിദ്ധ കുറ്റവാളി വികാസ്​ ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്​ പിന്നാലെ ഇയാളുടെ മറ്റൊരു കൂട്ടാളി കൂടി അറസ്​റ്റിലായി. ഗുഡ്​ഡൻ എന്ന അരവിന്ദ്​ രാംവിലാസ്​ ത്രിവേദി(46) ആണ്​ മഹാരാഷ്​ട്ര ഭീകര വിരുദ്ധ സേനയുടെ(എ.ടി.എസ്​) പിടികൂടിയത്​. 

താനെയിലെ കൊൽ​ഷെത്​ റോഡിൽ നിന്നാണ്​ ഇയാൾ അറസ്​റ്റിലായത്​. ഇയാളുടെ ഡ്രൈവർ സുശീൽ കുമാർ സുരേഷ്​ തിവാരിയും (30) പിടിയിലായിട്ടുണ്ട്​. എട്ട്​ പൊലീസുകാരുടെ ജീവനെടുത്ത കാൺപൂർ ഏറ്റുമുട്ടലിൽ വികാസ്​ ദുബെക്കൊപ്പം ത്രിവേദിയും ഉണ്ടായിരുന്നു. ‘വാണ്ടഡ്​’ പട്ടികയിൽപെട്ട ഇയാൾ കാൺപൂർ ഏറ്റുമുട്ടലിന്​ ശേഷം ഡ്രൈവറുമൊത്ത്​ സംസ്ഥാനം വിടുകയായിരുന്നുവെന്ന്​ എ.ടി.എസ്​ വെളിപ്പെടുത്തി. 

കാൺപൂർ സംഭവത്തിനു ശേഷം ഒളിവിലായിരുന്ന വികാസ്​ ദുബെ മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന്​ അറസ്​റ്റിലാവുകയും തുടർന്ന് വെള്ളിയാഴ്​ച രാവിലെ ഉത്തർപ്രദേശ്​ പൊലീസി​​െൻറ സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സുമായുണ്ടായ​ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുമായിരുന്നു. 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു വികാസ്​ ദുബെ. 

‘‘യു.പിയിലെ മന്ത്രി സന്തോഷ്​ ശുക്ലയുടെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ  വികാസ്​ ദുബെക്കൊപ്പം ത്രിവേദിയും ഉണ്ടായിരുന്നു. ഇയാളുടെ അറസ്​റ്റിന്​ യു.പി സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്​.’’ -പൊലീസ്​ ഇൻസ്​പെക്​ടർ ദയ നായക്​ പറഞ്ഞു.  

2001ൽ കാൺപൂരിലെ ശിവ്​ലി പൊലീസ്​ സ്​റ്റേഷനിൽ​ വെച്ചാണ്​ ഉത്തർപ്രദേശ്​ മന്ത്രി സന്തോഷ്​ ശുക്ലയെ വികാസ്​ ദുബെയും കൂട്ടാളികളും കൊല​പ്പെട​ുത്തിയത്​. 25 പൊലീസുകാർ ഈ സംഭവത്തിന്​ ദൃക്സാക്ഷികളായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmalayalam newsindia news
News Summary - Vikas Dubey’s close aide arrested from Thane -india news
Next Story