Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിങ്ങൾ ഞങ്ങളെ...

'നിങ്ങൾ ഞങ്ങളെ മറന്നില്ലെന്ന്​ കരുതുന്നു'; കർഷക സമരത്തെ കുറിച്ച്​ ഓർമിപ്പിച്ച്​ വിജേന്ദർ സിങ്ങിന്‍റെ പോസ്റ്റ്​

text_fields
bookmark_border
vijender singh farmers protest
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയും പശ്ചിമേഷ്യയിലെ സംഘർഷാവസ്​ഥയുടെയും വാർത്തകൾക്കിടയിൽ മുങ്ങിപ്പോയ ഒന്നുണ്ട്​, രാജ്യ തലസ്​ഥാനത്ത്​ മാസങ്ങളായി നടക്കുന്ന കർഷക സമരം. കേന്ദ്ര സർക്കാറിന്‍റെ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കുറിച്ച്​ രാജ്യത്തെ വീണ്ടും ഓർമിപ്പിക്കുകയാണ്​ ഒളിമ്പ്യനും ബോക്​സിങ്​ താരവുമായ വിജേന്ദർ സിങ്​.

'നിങ്ങൾ ഞങ്ങളെ മറന്നില്ലെന്ന്​ കരുതുന്നു. ഭാവിക്ക്​ വേണ്ടി ഞങ്ങൾ ഇവിടെ കർഷക സമരം തുടരുകയാണ്​' ഇങ്ങനെ​ എഴുതിയ ചിത്രമാണ്​ താരം ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. സമരഭൂമിയിൽ ഇരിക്കുന്ന കർഷകനെയാണ്​ പോസ്റ്ററിൽ കാണാനാകുക. 'കിസാൻ ഏകത സിന്ദാബാദ്​' എന്ന ഹാഷ്​ടാഗോട്​ കൂടിയാണ്​ വിജേന്ദർ ചിത്രം പങ്കുവെച്ചിരിക്കുന്നത്​.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ നേരത്തെ വിജേന്ദർ സിങ് അണിചേർന്നിരുന്നു. കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക്​ ലഭിച്ച പരമോന്നത കായിക പുരസ്​കാരമായ രാജീവ്​ ഗാന്ധി ഖേൽ രത്​ന തിരിച്ചുനൽകു​െമന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ അനുകൂലികൾ യു.എസ്​ പാർലമെന്‍റിൽ അതിക്രമിച്ചുകയറിയ സംഭവത്തിൽ അപലപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗ​ത്തെത്തിയതിന്​ പിന്നാലെ വിജേന്ദർ രൂക്ഷ വിമൾശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയെക്കുറിച്ചോർത്ത്​ ആശങ്ക​െപ്പടുന്നവർ രാജ്യത്തെ റോഡുകളിൽ കൊടുംശൈത്യത്തിൽ പ്രതിഷേധിക്കുന്നവരെക്കുറിച്ചോർത്തും ആശങ്കപ്പെടണമെന്നായിരുന്നു അന്ന്​ വിജേന്ദർ പറഞ്ഞത്​​.

ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ താരമാണ് ഹരിയാനക്കാരനായ വിജേന്ദർ സിങ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത്ത്​ ഡൽഹിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijender Singhfacebook post
News Summary - vijender singh's facebook post Reminds about farmers protest
Next Story