Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ് മന്ത്രിസഭ...

വിജയ് മന്ത്രിസഭ വിപുലീകരണം നാളെ; കോ​ൺ​ഗ്ര​സി​ന് ര​ണ്ട് മ​ന്ത്രി

text_fields
bookmark_border
വിജയ് മന്ത്രിസഭ വിപുലീകരണം നാളെ; കോ​ൺ​ഗ്ര​സി​ന് ര​ണ്ട് മ​ന്ത്രി
cancel

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി.​വി.​കെ) സ​ർ​ക്കാ​റി​ന്റെ മ​ന്ത്രി​സ​ഭ വി​പു​ലീ​ക​ര​ണം വ്യാ​ഴാ​ഴ്ച. രാ​വി​ലെ പ​ത്തി​ന് ലോ​ക്ഭ​വ​നി​ൽ​വെ​ച്ച് പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള സ​ഖ്യ​ക​ക്ഷി​ക​ളു​ടെ മ​ന്ത്രി​മാ​രും നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

മേ​യ് പ​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് ഉ​ൾ​പ്പെ​ടെ പ​ത്തു മ​ന്ത്രി​മാ​ർ അ​ധി​കാ​ര​മേ​റ്റ​ത്. പി​ന്നീ​ട് 25 അ​ണ്ണാ ഡി.​എം.​കെ വി​മ​ത എം.​എ​ൽ.​എ​മാ​രു​ടെ​യും കോ​ൺ​ഗ്ര​സ്, വി.​സി.​കെ, ഇ​ട​തു​ക​ക്ഷി​ക​ൾ എ​ന്നി​വ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ 234 അം​ഗ നി​യ​മ​സ​ഭ​യി​ൽ 144 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യം നേ​ടി. മ​ന്ത്രി​സ​ഭ വി​പു​ലീ​ക​ര​ണ​ത്തി​ൽ അ​ണ്ണാ ഡി.​എം.​കെ വി​മ​ത​ർ​ക്ക് അ​ഞ്ച് മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ടി.​വി.​കെ​ക്ക് മൊ​ത്തം 26 മ​ന്ത്രി​മാ​രു​ണ്ടാ​വു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

കോ​ൺ​ഗ്ര​സി​ന് ര​ണ്ട് മ​ന്ത്രി പ​ദ​വി​ക​ൾ ല​ഭി​ക്കും. കി​ള്ളി​യൂ​ർ എം.​എ​ൽ.​എ രാ​ജേ​ഷ്‍ കു​മാ​ർ, മേ​ലൂ​ർ എം.​എ​ൽ.​എ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രെ മ​​ന്ത്രി​പ​ദ​വി​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡ് ശി​പാ​ർ​ശ ചെ​യ്തു. ഇ​തോ​ടെ 59 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യി​രി​ക്കും ത​മി​ഴ്നാ​ട്ടി​ൽ കോ​ൺ​ഗ്ര​സി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള സ​ർ​ക്കാ​ർ രൂ​പം​കൊ​ള്ളു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetTamilnaduministerstomorrowexpansionCongress
News Summary - Vijay's cabinet expansion tomorrow; Congress to get two ministers
Next Story