Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് 46കാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് 46കാരിക്ക് ദാരുണാന്ത്യം
cancel

വിജയവാഡ: ആന്ധ്രാപ്രദേശിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിനിടെ തിളച്ചുമറിയുന്ന സാമ്പാർ പാത്രത്തിൽ വീണ് പൊള്ളലേറ്റ 46കാരി മരിച്ചു. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർക്കായി ഒരുക്കുന്ന സമൂഹസദ്യയുടെ പാചകപ്പുരയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സംഭവം. വിജയവാഡ സ്വദേശിയായ മാദ്ധി സുജാത എന്ന സ്ത്രീയാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ പാചകപ്പുരയിൽ മറ്റ് സന്നദ്ധപ്രവർത്തകർക്കൊപ്പം സദ്യ ഒരുക്കുന്നതിൽ സഹായിക്കുകയായിരുന്നു സുജാത. ജോലി ചെയ്യുന്നതിനടിയിൽ കാലിടറിയ സുജാത സമീപത്തുള്ള വലിയ പത്രങ്ങളിലെ തിളച്ച സാമ്പാറിലേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടൻ പാചകപ്പുരയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സുജാതയെ പാത്രത്തിൽ നിന്നും പുറത്തെടുക്കുകയും ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും അതിഗുരുതരമായി പൊള്ളലേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെ ഇവർ മരിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരക്കേറിയ പാചകസ്ഥലത്ത് രണ്ട് സ്ത്രീകൾ ചേർന്ന് സാമ്പാർ പാത്രം മാറ്റിവക്കുകയും പിന്നാലെ, നടന്നുവരുന്ന സുജാത കാലിടറി പാത്രത്തിലേക്ക് വീഴുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണാം.സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijayawada Sambar Accident Turns Fatal
Next Story