Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടൻ വിജയകാന്തി​െൻറ...

നടൻ വിജയകാന്തി​െൻറ പാർട്ടി അണ്ണാ ഡി.എം.കെയുമായി സഖ്യം ചേർന്നു

text_fields
bookmark_border
Vijayakanth
cancel

ചെന്നൈ: ലോക്​സഭാ തെരഞ്ഞെടുപ്പിന്​ തീയതി പ്രഖ്യാപിച്ച്​ മണിക്കൂറുകൾക്കുള്ളിൽ നടൻ വിജയകാന്തി​​െൻറ ഡി.എം.ഡി.ക െ തമിഴ്​നാട്​ ഭരണ കക്ഷിയായ അണ്ണാ ഡി.എം.​െകയുമായി സഖ്യമുണ്ടാക്കി. സംസ്​ഥാന​െത്ത 39 പാർലമ​െൻററി സീറ്റുകളിൽ നാലെണ ്ണത്തിൽ ഡി.എം.ഡി.കെ മത്​സരിക്കാനും തീരുമാനമായി.

െചന്നെയിൽ വെച്ചാണ്​ സഖ്യമുണ്ടാക്കിയത്​. തമിഴ്​നാട്​ മുഖ്യമന്ത്രി ​എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, വിജയകാന്ത്​, ഭാര്യയും ഡി.എം.ഡി.കെ ട്രഷററുമായ പ്രേമലത എന്നിവരാണ്​ സഖ്യ ചർച്ചയിൽ പ​െങ്കടുത്തത്​. അണ്ണാ ഡി.എം.കെ നേരത്തെ ബി.​ജെ.പിയുമായി സഖ്യം ചേർന്നിരുന്നു.

സീറ്റ്​ സംബന്ധമായ തർക്കങ്ങൾക്ക്​ ഒടുവിലാണ്​ സഖ്യത്തിന്​ തീരുമാനമായത്​. ഏഴ്​ ലോക്​സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റുമായിരുന്നു പാർട്ടിയുടെ ആവശ്യം. നാല്​ സീറ്റുകൾ വിട്ടുകൊടുക്കാനാണ്​ അണ്ണാ ഡി.എം.കെ തയാറായത്​. കൂടുതൽ സാധ്യതകൾ തേടി ഡി.എം.ഡി.കെ സമീപിച്ചതായി ഡി.എം.കെ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്​ച പ്രധാനമന്ത്രി ന​േ​രന്ദ്രമോദി ചെ​ൈന്നക്ക്​ സമീപം സഖ്യത്തി​​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണം ഉദ്​ഘാടനം ചെയ്​തപ്പോൾ ഡി.എം.ഡി.കെ വിട്ടു നിന്നിരുന്നു. സീറ്റ്​ പങ്കു​െവക്കലിൽ തീരുമാനമാകാത്തതാണ്​ ചടങ്ങ്​ ഒഴിവാക്കുന്നതിന്​ ഇടവെച്ചത്​.

സഖ്യത്തി​​െൻറ ഭാഗമായ ബി.ജെ.പി അഞ്ചു സീറ്റുകളിലും പട്ടാളി മക്കൾ കക്ഷി ഏഴ്​ സീറ്റിലും പുതിയ തമിഴകം(പി.ടി), എൻ.ജെ.പി, എൻ.ആർ കോൺഗ്രസ്​ എന്നിവർ ഒ​േരാ സീറ്റിലും മത്​സരിക്കും. ഏപ്രിൽ 18നാണ്​ തമിഴ്​നാട്ടിൽ വോ​െട്ടടുപ്പ്​. മെയ്​ 23ന്​ ഫലം വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkVijayakanthdmdkmalayalam newspolitical allianceloksabha election 2019
News Summary - Vijayakanth's Party Ties Up With BJP-AIADMK Alliance -India News
Next Story