വിജയ് പെരമ്പൂരിൽ തുടരും; തിരുച്ചി ഈസ്റ്റിൽ രാജിവെക്കും
text_fieldsചെന്നൈ: വിജയ് താൻ മത്സരിച്ച് വിജയിച്ച തിരുച്ചി ഈസ്റ്റിൽനിന്ന് രാജിവെച്ചു. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്ന് വിജയ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയിയുടെ രാജിക്കത്ത് മന്ത്രി കെ.എ. ശെങ്കോട്ടയനാണ് നിയമസഭ സെക്രട്ടറിക്ക് കൈമാറിയത്. സെന്റ് ജോർജ് ഫോർട്ടിൽ ചീഫ് സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വിജയ് സംബന്ധിച്ചു. മൂന്നു മണിക്കൂറോളം സെക്രട്ടേറിയറ്റിൽ ചെലവഴിച്ച വിജയ് പിന്നീട് പെരിയാർ തിടൽ സന്ദർശിച്ച് പെരിയാർ സമാധിയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ൈവകീട്ട് ലോക്ഭവനിൽ ഗവർണർക്ക് മുന്നിലായി പ്രോട്ടേം സ്പീക്കറായി മുതിർന്ന എം.എൽ.എയായ എം.വി. കറുപ്പയ്യ ചുമതലയേറ്റ ചടങ്ങിൽ സംബന്ധിച്ചു. തിങ്കളാഴ്ച ചേരുന്ന നിയമസഭ സമ്മേളനത്തിൽ പ്രോംട്ടേം സ്പീക്കറായ ചോഴവന്താൻ എം.വി. കറുപ്പയ്യ പുതിയ എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ടി.വി.കെ സർക്കാറിനും വിജയ്ക്കും ആശംസകളർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും വിജയ് നന്ദി പറഞ്ഞു.
ടി.വി.കെ മന്ത്രിമാർ
1. എൻ. ആനന്ദ്
പുതുച്ചേരിയിലെ മുൻ കോൺഗ്രസ് എം.എൽ.എ. 15 വർഷമായി വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. ടി.വി.കെയിലെ രണ്ടാമൻ. ചെന്നൈ ടി. നഗറിൽനിന്ന് എം.എൽ.എയായി.
2. കെ.എ. സെങ്കോട്ടയ്യൻ
അരനൂറ്റാണ്ടുകാലെത്ത രാഷ്ട്രീയ പ്രവർത്തന പരിചയം, എം.ജി.ആർ, ജയലളിത, എടപ്പാടി പളനിസാമി മന്ത്രിസഭകളിൽ അംഗമായിരുന്നു. അണ്ണാ ഡി.എം.കെ വിട്ട് 2025 നവംബറിൽ ടി.വി.കെയിൽ ചേർന്നു. കൊങ്കുവേളാളർ സമുദായാംഗം.
3. കെ.ജി അരുൺരാജ്
സേലം സ്വദേശി. എം.ബി.ബി.എസിന് ശേഷം സിവിൽ സർവിസ് പരീക്ഷയിൽ വിജയിച്ചു. പിന്നീട് ഐ.ആർ.എസ് വിട്ടാണ് ടി.വി.കെയിൽ എത്തിയത്. പ്രകടനപത്രിക സമിതി തലവനും പ്രചാരണ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയുമാണ്. തിരുച്ചങ്കോടിൽനിന്ന് എം.എൽ.എ.
4. ആധവ് അർജുന
സാന്റിയാഗോ മാർട്ടിന്റെ മരുമകനാണ്. വി.സി.കെ വിട്ട് ഒരു വർഷം മുമ്പ് ടി.വി.കെയിൽ ചേർന്നു. ചെന്നൈ വില്ലിവാക്കത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
5. പി. വെങ്കട്ടരമണൻ
ഏറെക്കാലമായി വിജയിയുടെ അക്കൗണ്ടിങ് ഓഡിറ്ററാണ്. ടി.വി.കെ ട്രഷറർ. പാർട്ടിയുടെ ബ്രാഹ്മണ മുഖം. ചെന്നൈ മയിലാപ്പൂരിൽനിന്ന് വിജയിച്ചു.
6. രാജ്‌മോഹൻ
ചെന്നൈ എഗ്മോറിൽനിന്ന് എം.എൽ.എ. മോട്ടിവേഷൻ സ്പീക്കർ, യൂട്യൂബർ. പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നു. പാർട്ടിയുടെ ദലിത് മുഖം.
7. നിർമൽകുമാർ
മധുര സ്വദേശി. ബി.ജെ.പി, അണ്ണാ ഡി.എം.കെ പാർട്ടികളിൽ പ്രവർത്തിച്ചതിനുശേഷം ടി.വി.കെയിലെത്തി. ഐ.ടി വിങ്ങിന്റെ ചുമതല. തിരുപ്പറകുൺറത്തുനിന്ന് വിജയിച്ചു.
8. ഡോ. കെ.ടി. പ്രഭു
ടി.വി.കെ ശിവഗംഗ ജില്ല സെക്രട്ടറി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. കാരൈക്കുടിയിൽനിന്ന് അട്ടിമറിജയം നേടി. ദന്തരോഗ വിദഗ്ധനാണ്.
9. എസ്. കീർത്തന
ശിവഗംഗ എം.എൽ.എ. പൊളിറ്റിക്കൽ കൺസൽട്ടന്റായിരുന്നു. 29 വയസ്സ്. പ്രായം കുറഞ്ഞ മന്ത്രി. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷ ൈകകാര്യം ചെയ്യും.
ആദ്യദിനം വമ്പൻ പ്രഖ്യാപനങ്ങൾ
ചെന്നൈ: 200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ് (സിങ്ക പെൺ സിറപ്പ് പടൈ), ലഹരി മരുന്ന് വ്യാപനത്തിനെതിരെ കർശന നടപടി തുടങ്ങിയ പ്രഖ്യാപനങ്ങൾ നടത്തി വിജയ്. തമിഴ്നാട് മുഖ്യമന്ത്രിയായി പദവിയേറ്റെടുത്തതിനുശേഷം അതേവേദിയിൽ ഇത് സംബന്ധിച്ച ഫയലുകളിൽ ഒപ്പുവെച്ചതിനുശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനത്തിന്റെ പൊതുപണത്തിൽനിന്ന് ഒരു പൈസ പോലും തൊടില്ലെന്നും പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടെ വിജയ് പ്രഖ്യാപിച്ചു. അധികാരം കിട്ടിയ നിലയിൽ ഒരു കളി കളിച്ചേക്കാമെന്ന് ആരെങ്കിലും കരുതിയാൽ അത് മാറ്റിവെക്കുന്നതാണ് നല്ലതെന്നും വിജയ് മുന്നറിയിപ്പ് നൽകി. തന്റെ ഭരണത്തിൽ സമാന്തര അധികാര കേന്ദ്രങ്ങൾ ഉണ്ടായിരിക്കില്ലെന്നും താനായിരിക്കും ഒരേ ‘പവർ സെന്റർ’ എന്നും വിജയ് പറഞ്ഞു. ടി.വി.കെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് തനിക്ക് മതിയായ സമയം വേണമെന്ന് വിജയ് അഭ്യർഥിച്ചു.
10 ലക്ഷം കോടിയുടെ കടം വരുത്തി ഖജനാവ് കാലിയാക്കിയാണ് മുൻ സർക്കാർ ഇറങ്ങിപ്പോയതെന്നും മുൻ സർക്കാറിന്റെ കാലയളവിലെ സാമ്പത്തികനിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും വിജയ് അറിയിച്ചു. റേഷൻ, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, റോഡ്, ൈവദ്യുതി തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലായിരിക്കും താൻ കൂടുതലായി ശ്രദ്ധപതിപ്പിക്കുക. വിജയ് തെറ്റ് ചെയ്യില്ല. മറ്റുള്ളവരെ തെറ്റ് ചെയ്യാൻ താൻ അനുവദിക്കുകയുമില്ല. തന്റെ ഭരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഏതൊരു സാഹചര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. താൻ രാജ കുടുംബാംഗമല്ലെന്നും വിശപ്പും ദാരിദ്ര്യവും അനുഭവിച്ചറിഞ്ഞ സാധാരണ സഹസംവിധായകന്റെ മകനാണ് താനെന്നും ജനങ്ങളോടുള്ള കടപ്പാട് വീട്ടാനാണ് താൻ സിനിമ ഉൾപ്പെടെ എല്ലാം വിട്ട് രാഷ്ട്രീയത്തിലിറങ്ങിയതെന്നും ഇത് പുതിയ തുടക്കം മാത്രമാെണന്നും വിജയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

