അഴിമതി ചെയ്യില്ല... ഒരു പൈസ തൊടില്ല, എനിക്കതിന്‍റെ ആവശ്യമില്ല... -വിജയ്
text_fieldsചെന്നൈ: രാഷ്ട്രീയത്തിൽ അഴിമതി ചെയ്യില്ലെന്നും തനിക്ക് അതിന്‍റെ ആവശ്യമില്ലെന്നും നടനും ടി.വി.കെ നേതാവുമായ വിജയ്. മഹാബലിപുരത്ത് ടി.വി.കെയുടെ 3000ത്തോളം സംസ്ഥാന-ജില്ലാ ഭാരവാഹികൾ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്യലിനും, പുതിയ സിനിമ ജനനായകന്‍റെ റിലീസ് തടഞ്ഞതുമായ സംഭവങ്ങൾക്ക് ശേഷമായിരുന്നു മഹാബലിപുരത്തെ സമ്മേളനം. താൻ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും മുട്ടുമടക്കില്ലെന്നും തലകുനിക്കില്ലെന്നും വിജയ് പ്രഖ്യാപിച്ചു.
ഇക്കാര്യം എഴുതിവെച്ചോളൂ, ഇതിന് മുമ്പ് ഉണ്ടായിരുന്നവരെ പോലെയോ, ഇപ്പോൾ ഉള്ളവരുടെ പോലെയോ അഴിമതി ചെയ്യുകയില്ല. ഒരു പൈസ തൊടില്ല, എനിക്കതിന്‍റെ ആവശ്യമില്ല. മനസ്സിലായോ നിങ്ങൾക്ക്...? എനിക്ക് അത് തൊടേണ്ട ആവശ്യമില്ല... -വിജയ് പറഞ്ഞു.
ബി.ജെ.പിയെയും ഡി.എം.കെയെയും എ.ഐ.എ.ഡി.എം.കെയും വിജയ് വിമർശിച്ചു. ബി.ജെ.പിക്ക് അടിമകളായി ഇരിക്കുന്നവരാണ് ഒരു വശത്ത്. മറുവശത്ത് ബി.ജെ.പിക്ക് രഹസ്യമായി കീഴടങ്ങിയ ഡി.എം.കെയും. പാർട്ടിയുടെ പേരിൽ പോലും അണ്ണ എന്നുള്ളവർ ഉൾപ്പെടെ ഇന്ന് രാഷ്ട്രീയത്തിലുള്ള എല്ലാവരും അണ്ണയെ മറന്നു. ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല, ജനാധിപത്യ യുദ്ധമാണ്, നിങ്ങളെന്‍റെ സൈനികരാണ് -വിജയ് പറഞ്ഞു. അധികാരത്തിലിരിക്കുന്ന പാർട്ടികൾക്ക് പോളിങ് ബൂത്തുകൾ വ്യാജ വോട്ട് കേന്ദ്രങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊണ്ട് തമിഴ്നാട്ടിൽ മാറ്റം കൊണ്ടുവരാൻ സാധിക്കില്ല. പക്ഷേ, ഒരുനാൾ നമ്മൾ അവരെ പാഠം പഠിപ്പിക്കുമെന്നും വിജയ് പറഞ്ഞു. കഴിഞ്ഞ ദിവസം പാർട്ടിക്ക് വിസിൽ ചിഹ്നം തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചിരുന്നു. വിജയ് സംസാരിക്കാനെത്തിയപ്പോൾ വിസിൽ അടിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

