സോഫിയ ഖുറേഷിക്ക് എതിരായ പരാമർശം: മധ്യപ്രദേശ് മന്ത്രിക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി കർണാടക ആഭ്യന്തരമന്ത്രി
text_fieldsബംഗളൂരു: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കർണാടക സർക്കാർ പൊലീസ് വകുപ്പിന് നിർദേശം നൽകി.
"കേണൽ സോഫിയ ഖുറേഷി ബെളഗാവിയുടെ മരുമകളാണ്. ബെളഗാവി സ്വദേശിയാണ് അവരുടെ ഭർത്താവ്. പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാറിനെ അറിയിക്കാൻ ഞാൻ ബെളഗാവി ജില്ല പൊലീസ് സൂപ്രണ്ടിനോട് നിർദേശിച്ചിട്ടുണ്ട്,"- കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.
"മധ്യപ്രദേശ് മന്ത്രിയുടെ പരാമർശം അവർക്ക് മാത്രമല്ല ,നമ്മുടെ സംസ്ഥാനത്തിനും മുഴുവൻ രാജ്യത്തിനും അപമാനമാണ്. ആരും അത്തരമൊരു മനോഭാവം പുലർത്തരുത്. ഇത് ന്യായീകരിക്കാനാവില്ല. ഈ പശ്ചാത്തലത്തിൽ, ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്."-പരമേശ്വര തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

