Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ് സേതുപതിയുടെ മകളെ...

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

text_fields
bookmark_border
vijay sethupathi
cancel

ചെ​ന്നൈ: ത​മി​ഴ്‌​ന​ട​ന്‍ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. റി​ത്വിക് എ​ന്ന​യാ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് ഭീ​ഷ​ണി വ​ന്ന​ത്. വി​ജ​യ് സേ​തു​പ​തി​യു​ടെ മ​ക​ളെ ബലാത്സം ചെയ്യുമെന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെയാണ് ഇയാൾ ഭീ​ഷ​ണി മുഴക്കിയത്.

മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന 800 എ​ന്ന സി​നി​മ​യി​ല്‍ നി​ന്നും താ​രം പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ല്‍ നി​ന്നും ഭീ​ഷ​ണി​യു​യ​ര്‍​ന്ന​ത്. ശ്രീ​ല​ങ്ക​യി​ലെ ത​മി​ഴ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​ഷ്‌​ക​ര​മാ​യ ജീ​വി​തം വി​ജ​യ് സേ​തു​പ​തി മ​ന​സി​ലാ​ക്കാ​ന്‍ അ​യാ​ളു​ടെ മ​ക​ളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീ​ഷ​ണി​യി​ലു​ള്ള​ത്.

നേ​ര​ത്തെ, ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുയർത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റ്വിതിക് എന്നയാളെയും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഗായിക ചിൻമയി അക്കൗണ്ടിനെക്കുറിച്ച് പൊലീസിന് റിപ്പോർട്ട് ചെയ്തു. ചെന്നൈ പൊലീസിനേയും അഡയാർ ഡെപ്യൂട്ടി കമീഷണറേയും ടാഗ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ അവർ കുറിപ്പ് പങ്കുവെച്ചു.

'സോഷ്യൽമീഡിയയിലൂടെ പരസ്യമായി ഒരു ചെറിയ കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്നവൻ ക്രിമിനൽ ആണെന്നും സമൂഹത്തിന്‍റെ ഇത്തരത്തിലുള്ള ചിന്താഗതി എന്നാണ് മാറുകയെന്നും ചിൻമയി കുറിപ്പിൽ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay sethupathirape threatmuthayya muraleedharan800
Next Story