വിജയ് സേതുപതി ഫാൻസ് അസോസിയേഷനിലെ തർക്കം; പ്രസിഡൻറിനെ വെട്ടിക്കൊന്നു
text_fieldsചെന്നൈ: തമിഴ് നടൻ വിജയ് സേതുപതി ഫാൻസ് അസോസിയേഷനിൽ ഭാരവാഹിയാക്കാത്ത ൈവരാഗ്യം കൊലപാതകത്തിൽ കലാശിച്ചു.
പുതുച്ചേരി ഘടകം ഫാൻസ് അസോസിയേഷൻ പ്രസിഡൻറ് ആർ. മണികണ്ഠനെയാണ് (30) നടുറോഡിൽ വെട്ടിക്കൊന്നത്. മുഖ്യപ്രതി, മണികണ്ഠെൻറ ഭാര്യസഹോദരൻ രാജശേഖറെ അറസ്റ്റ് ചെയ്തു. ഇരുവരുടെയും നേതൃത്വത്തിലാണ് ഒരു വർഷം മുമ്പ് ഫാൻസ് അസോസിയേഷൻ രൂപവത്കരിച്ചത്.
മണികണ്ഠൻ പ്രസിഡൻറും രാജശേഖർ ജനറൽ സെക്രട്ടറിയുമായിരുന്നു. ആറുമാസത്തിനുശേഷം പ്രസിഡൻറ് സ്ഥാനം രാജശേഖറിന് കൈമാറണമെന്നായിരുന്നു ധാരണ.
എന്നാൽ, മണികണ്ഠൻ സ്ഥാനമൊഴിയാൻ തയാറായില്ല. ഒരുഘട്ടത്തിൽ കമ്മിറ്റിയിൽനിന്ന് രാജശേഖർ പുറത്താക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

