മുത്തയ്യ മുരളീധരന്‍റെ ബയോപിക്കിൽ നിന്ന് വിജയ് സേതുപതി പിന്മാറി
text_fieldsചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരന്‍റെ ജീവചരിത്ര സിനിമയായ '800'ൽ നിന്ന് തമിഴ് നടൻ വിജയ് സേതുപതി പിന്മാറി എന്ന് റിപ്പോർട്ട്. മുത്തയ്യ മുരളീധരന്‍റെ ആവശ്യപ്രകാരമാണ് താരം പിന്മാറിയത്.
തന്‍റെ ബയോപിക് ചെയ്യുന്നതുകൊണ്ട് വിജയിന്‍റെ കരിയറിന് ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ലെന്നും അതിനാൽ പ്രോജക്ടിൽ നിന്നും പിന്മാറാൻ സേതുപതിയോട് ആവശ്യപ്പെടുന്നുവെന്ന് മുത്തയ്യ മുരളീധരൻ വ്യക്തമാക്കിയിരുന്നു. താൻ ഒരുപാട് തിരിച്ചടികൾ നേരിട്ട് കൊണ്ടാണ് ഈ നിലയിലെത്തിയത്. പ്രോജക്ടിന്‍റെ പ്രൊഡക്ഷന് ടീമിൽ പൂർണവിശ്വാസമുണ്ട്. മറ്റൊരു നടനെ കാസ്റ്റ് ചെയ്തുകൊണ്ട് അവർ സിനിമ പൂർത്തിയാക്കുമെന്നും മുത്തയ്യ മുരളീധരൻ കുറിപ്പിൽ പറയുന്നു.
മുത്തയ്യ മുരളീധരന്‍റെ കുറിപ്പിനൊപ്പം ' നൻട്രി, വണക്കം' എന്ന് മാത്രമാണ് ട്വിറ്ററിൽ വിജയ് പറഞ്ഞിരിക്കുന്നത്.
நன்றி.. வணக்கம் 🙏🏻 pic.twitter.com/PMCPBDEgAC
— VijaySethupathi (@VijaySethuOffl) October 19, 2020
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപിച്ചതിനു പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. അനേകം തമിഴരെ കൊന്നൊടുക്കിയ മഹീന്ദ രാജ്പാക്സെയുടെ അടുത്ത ആളായാണ് മുരളീധരൻ അറിയപ്പെടുന്നത്. ഇതാണ് തമിഴ്നാട്ടിൽ പ്രതിഷേധങ്ങൾ ഉയരാൻ കാരണമായത്.