ഡി.എം.കെ സര്‍ക്കാർ അധ്യാപകർക്കും കർഷകർക്കും എതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് വിജയ്
text_fieldsചെന്നൈ: തമിഴ്‌നാട്ടിൽ ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി വിജയ്. 2021 മെയ് മാസം മുതല്‍ 2026 വരെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കുമെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ പലരും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു.
ജനാധിപത്യ രീതിയില്‍ സമരം ചെയ്തവരോട് മുന്‍ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ ക്രൂരമായ രീതിയിലാണ് പെരുമാറിയതെന്നും നിയമമസഭയില്‍ വിജയ് പറഞ്ഞു. കര്‍ഷകരുടെയും അധ്യാപകരുടെയും നീതിയുക്തമായ ആവശ്യങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ നിലകൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. SIPCOT വ്യവസായ വികസന പദ്ധതികള്‍ക്കും നിര്‍ദ്ദിഷ്ട പരംതൂര്‍ വിമാനത്താവളത്തിനുമെതിരെ സമരം ചെയ്ത കര്‍ഷകരാണ് പ്രധാനമായും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
അതേസമയം, നീറ്റ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കണമെന്ന് സി.പി.ഐ ടി.വി.കെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനെതിരെ സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിക്കണമെന്ന് പി.എം.കെയ്‌യും മുഖ്യമന്ത്രി വിജയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

