ബി.ജെ.പിയുമായി ഡി.എം.കെക്ക് പരോക്ഷ ബന്ധമെന്ന് വിജയ്
text_fieldsതമിഴക വെട്രി കഴകം നേതാവ് വിജയ് നാമക്കല്ലിൽ നടന്ന പ്രചാരണ പര്യടന പരിപാടിയിൽ സംസാരിക്കുന്നു
ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി-അണ്ണാ ഡി.എം.കെ മുന്നണി തീർത്തും പൊരുത്തപ്പെടാത്ത സഖ്യമാണെന്നും നേരിട്ടുള്ള ഈ രാഷ്ട്രീയ സഖ്യം നിലനിൽക്കുമ്പോഴും ബി.ജെ.പിയുമായി ഡി.എം.കെ പരോക്ഷ ബന്ധം പുലർത്തുന്നതായും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ്. ശനിയാഴ്ച നാമക്കല്ലിൽ നടന്ന പ്രചാരണ പര്യടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയലളിതയുടെ രാഷ്ട്രീയനയം മറന്നാണ് ഇപ്പോഴത്തെ അണ്ണാ ഡി.എം.കെ നേതൃത്വം പ്രവർത്തിക്കുന്നത്. ഡി.എം.കെക്ക് വോട്ട് ചെയ്താൽ അത് ബി.ജെ.പിക്ക് നൽകിയതിന് തുല്യമാണ്. വാഗ്ദാനങ്ങൾ നിറവേറ്റാതെ ജനങ്ങളെ വഞ്ചിച്ച ഡി.എം.കെ സർക്കാറിനെ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ തൂത്തെറിയുമെന്നും വിജയ് പറഞ്ഞു. കരൂർ, നാമക്കൽ ജില്ലകളിൽ നടന്ന പര്യടന പരിപാടികളിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. അതിനിടെ ശനിയാഴ്ചകളിൽ മാത്രം പുറത്തുവരുന്ന നേതാവല്ല താനെന്ന് വിജയിയെ പരിഹസിച്ച് ഡി.എം.കെ യൂത്ത് വിങ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഉദയ്നിധി സ്റ്റാലിൻ രംഗത്തെത്തി. ശനിയാഴ്ചകളിൽ മാത്രം വിജയ് പ്രചാരണ പര്യടനം നടത്തുന്നത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായപ്പോഴാണ് ഉദയ്നിധിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

