വിജയ്-സംഗീത വിവാഹമോചന കേസ് മാറ്റി
text_fieldsചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് -സംഗീത വിവാഹമോചന കേസിലെ വാദം കേൾക്കൽ ജൂൺ 15ലേക്ക് മാറ്റി ചെങ്കൽപേട്ട് കുടുംബ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച ജഡ്ജി ശശികലയാണ് കേസ് പരിഗണിച്ചത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഫെബ്രുവരിയിൽ സംഗീത സമർപ്പിച്ച ഹർജിയിന്മേലാണ് നടപടി.
വിജയ് തനിക്ക് സ്വതന്ത്ര സഞ്ചാര- സാമ്പത്തിക നിയന്ത്രണങ്ങളേർപ്പെടുത്തിയതായും ഈ ബന്ധം അനുരഞ്ജനത്തിനപ്പുറമാണെന്നും ആയതിനാൽ സ്പെഷൽ മാര്യേജ് ആക്ടിലെ സെക്ഷൻ 27(1)(എ), 27(1)(ഡി) എന്നിവ പ്രകാരം വിവാഹമോചനം അനുവദിക്കണമെന്നുമാണ് സംഗീതയുടെ ഹരജിയിൽ പറയുന്നത്.
15ന് വിജയ് യും സംഗീതയും വിഡിയോ കോൺഫറൻസിങ് മുഖേന ഹാജരാവുന്നതിന് കോടതി അനുമതി നൽകി. അതിനിടെ കുടുംബ കേസ് ആയതിനാൽ വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിജയ് കോടതിയിൽ ഹരജി സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

