ഗുജറാത്തിൽ വിജയ് രൂപാനി തന്നെ മുഖ്യമന്ത്രി
text_fieldsഗാന്ധിനഗർ: ഗുജറാത്തിൽ വിജയ് രൂപാണി രണ്ടാം തവണയും മുഖ്യമന്ത്രി. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ ചേർന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗം രൂപാണിയെ നേതാവായി തിരഞ്ഞെടുത്തു. നിധിൻ പേട്ടൽ ഉപമുഖ്യമന്ത്രിയായി തുടരും.ഫലപ്രഖ്യാപനത്തിനുശേഷം തുടർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിശ്വസ്തനായ രൂപാണിക്ക് നറുക്കുവീണത്. രൂപാണിയുടെയും പേട്ടലിെൻറയും തിരഞ്ഞെടുപ്പ് െഎക്യകണ്േഠ്യനയായിരുന്നുവെന്ന് ജെയ്റ്റ്ലി അറിയിച്ചു. ഭൂപേന്ദ്ര സിങ് ചുദാസാമയാണ് ഇരുവരുടെയും പേര് നിർദേശിച്ചത്. അഞ്ച് എം.എൽ.എമാർ പിന്താങ്ങി. മറ്റാരുടെയും പേര് നിർദേശിക്കപ്പെടാത്തതിനാൽ ഇരുവരും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അഭ്യൂഹമുണ്ടായിരുന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്ന് ജെയ്റ്റ്ലി പറഞ്ഞു.
എ.ബി. വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25നായിരിക്കും സത്യപ്രതിജ്ഞയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. തുടർച്ചയായി ആറാം തവണയും അധികാരത്തിലെത്തിയ ബി.ജെ.പിയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായിരുന്നു. ഭൂരിപക്ഷം കുറഞ്ഞതിനെ തുടർന്ന് രൂപാണിയെ മാറ്റണമെന്ന് അഭിപ്രായമുയർന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പുരുഷോത്തം റുപാല, മൻസൂഖ് മണ്ഡാവ്യ, കർണാടക ഗവർണർ വജുഭായ് വാല എന്നിവരെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുണ്ടായി. എന്നാൽ, കേന്ദ്രനേതൃത്വത്തിെൻറ ഇടപെടൽ രൂപാണിക്ക് തുണയായി. 182 അംഗ സഭയിൽ ബി.ജെ.പിക്ക് 99 എം.എൽ.എമാരുണ്ട്. സ്വതന്ത്ര എം.എൽ.എ രത്നസിങ് റാത്തോഡ് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി 100 തികച്ചു. കോൺഗ്രസിന് 77 അംഗങ്ങളാണുള്ളത്. രണ്ട് സ്വന്തന്ത്രർ അടക്കം മൂന്ന് എം.എൽ.എമാരുടെ കൂടി പിന്തുണ കോൺഗ്രസിനുണ്ട്.