തമിഴ്നാട് ഗവർണറുമായി കൂടിക്കാഴ്ച നടത്തി വിജയ്; സർക്കാർ രൂപീകരിക്കാൻ നീക്കങ്ങൾ ശക്തം
text_fieldsതമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി വിജയ്
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ ശതമായ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് ജോസഫ് വിജയ്. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ചെന്നൈയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
236 നിയമസഭ മണ്ഡലങ്ങളുള്ള തമിഴ്നാട്ടിൽ, 118 സീറ്റുകളാണ് ഭരണത്തിൽ എത്താനുള്ള കേവല ഭൂരിപക്ഷം. വിജയ് യുടെ നേതൃത്വത്തിലുള്ള ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി തമിഴ്നാട്ടിൽ മാറി. കേവലം 10 സീറ്റുകൾ മാത്രം ലഭിച്ചാൽ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്ക്ക് മാറാം.
സർക്കാർ രൂപീകരിക്കാൻ വിജയ്ക്ക് പരസ്യ പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് അഞ്ച് സീറ്റുകളാണ് നിലവിലുള്ളത്. കൂടാതെ വി.സി.കെക്ക് ലഭിച്ച രണ്ട് സീറ്റും സി.പി.ഐ 2, സി.പി.എം 2 സീറ്റുകൾ കൂടെ ലഭിച്ചാൽ ടി.വി.കെക്ക് സർക്കാർ രൂപീകരിക്കൽ എളുപ്പമാകും. അതേസമയം, ടി.വി.കെയുമായി സഖ്യമില്ലെന്നും, അന്നും ഇന്നും എന്നും ഡി.എം.കെയുടെ കൂടെയാണെന്നും മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. രണ്ട് സീറ്റുകളാണ് മുസ്ലിം ലീഗിന് നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

