എം.കെ. സ്റ്റാലിനെ സന്ദർശിച്ച് വിജയ്; സ്വാഗതം ചെയ്ത് ഉദയനിധി സ്റ്റാലിനും
text_fieldsചെന്നൈ: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിനെ സന്ദർശിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തിങ്കളാഴ്ച ചെന്നൈ ആൽവാർപേട്ടിലെ വസതിയിലായിരുന്നു വിജയ് യുടെയും എം.കെ. സ്റ്റാലിന്റെയും കൂടിക്കാഴ്ച.
ആൽവാർപേട്ടിലെ വസതിയിലേക്ക് വിജയിയെ സ്റ്റാലിലും ഉദയനിധി സ്റ്റാലിനും സ്വാഗതം ചെയ്തു. നേതാക്കൾ പരസ്പരം ആശംസകൾ നേരുകയും ആലിംഗനം ചെയ്യുകയും ചെയ്തു. കൂടാതെ സ്റ്റാലിനും വിജയ് യും പരസ്പരം ഷാളുകളും പൂഞ്ചെണ്ടുകളും കൈമാറി. വിജയിയുടെയും സ്റ്റാലിന്റെയും ഉദയനിധി സ്റ്റാലിന്റെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നു.
തെരഞ്ഞെടുപ്പ് വിജയത്തിനും മുഖ്യമന്ത്രിയായതിനുശേഷവും സ്റ്റാലിനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്. ‘സൗഹൃദ സന്ദർശനം’ എന്നാണ് ഇതിനെ ഇരുവിഭാഗവും വിശേഷിപ്പിച്ചത്. ഇന്നലെയാണ് തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ന് സഭ സമ്മേളിച്ചിരുന്നു. അതിനുശേഷമായിരുന്നു വിജയ് സ്റ്റാലിനെ സന്ദർശിക്കാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

