Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മല്യയുടെ 'ബീച്ച് വില്ല' എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് ജപ്തി ചെയ്തു
text_fieldsbookmark_border
മുംബൈ: മദ്യ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്രയിലെ അലിബാഗിലുള്ള ഫാം ഹൗസ് എൻഫോഴ്സ്മെൻറ് ഡയറകടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
മല്യയുടെ ഉടമസ്ഥയിലുള്ള മാഡ്വാ ഫാംസ് പ്രൈവറ്റ് ലിമിറ്റഡിെൻറ ഉടമസ്ഥതയിലാണ് ബീച്ച് വില്ലയെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുംബൈ സോണൽ ഒാഫീസിൽ നിന്നുള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ സംഘമാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയതെന്നും എജൻസി അറിയിച്ചു.
25 കോടി രൂപയാണ് രജിസ്ട്രേഷൻ സമയത്ത് വില്ലയുടെ വിലയായി കാണിച്ചിരുന്നത്. എന്നാൽ റായിഗഡ് ജില്ലയിലുള്ള വില്ലക്ക് നിലവിൽ 100 കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
