Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി

text_fields
bookmark_border
വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി
cancel

ബംഗളൂരു: രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡി.ആര്‍.ടി) ബെഞ്ച് അനുമതി നല്‍കി. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിനോടും മല്യ രക്ഷാധികാരിയായ മറ്റു മൂന്നു കമ്പനികളോടും 6,203 കോടി രൂപയും 11.5 ശതമാനം പലിശയും നല്‍കാനാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കിങ് കണ്‍സോര്‍ട്ട്യം നല്‍കിയ ഹരജികളിലാണ് പ്രിസൈഡിങ് ഓഫിസര്‍ കെ. ശ്രീനിവാസന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അനുമതി നല്‍കിയത്.

മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സും മറ്റു കമ്പനികളും വായ്പ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് 2013ലാണ് 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ട്ട്യം ട്രൈബ്യൂണലിനെ സമീപിച്ചത്. കണ്‍സോര്‍ട്ട്യം ട്രൈബ്യൂണലിനെ സമീപിച്ചതു മുതലുള്ള പലിശ നല്‍കണമെന്നും ആവശ്യപ്പെട്ടു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vijay mallya
Next Story