തമിഴ്നാട്ടിൽ വിജയ് മാജിക്; ബംഗാളിലും അസമിലും പുതുച്ചേരിയിലും എൻ.ഡി.എ മുന്നേറ്റം
text_fieldsന്യൂഡല്‍ഹി: കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. കേരളത്തിൽ യു.ഡി.എഫ് വൻ മുന്നേറ്റം കാഴ്ചവെക്കുമ്പോൾ തമിഴ്നാട്ടിൽ, സംസ്ഥാന തെരഞ്ഞെടുപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ നടൻ വിജയി നയിക്കുന്ന വി.ടി.കെ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തുന്നത്.
വോട്ടെണ്ണൽ മൂന്നുമണിക്കൂർ പിന്നിടുമ്പോൾ ടി.വി.കെ 106 സീറ്റുകളിൽ മുന്നേറുന്നു. എ.ഐ.എഡി.എം.കെയാണ് രണ്ടാമത്. ഡി.എം.കെ മുന്നാം സ്ഥാനത്താണ്. വോട്ടണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പിന്നിലാണ്. സ്റ്റാലിനെതിരേ ടി.വി.കെ യുടെ വി.എസ് ബാബു മുന്നേറുകയാണ്. ബംഗാളിലെ ഭവാനിപൂരിൽ ഒരു ഘട്ടത്തിമ മതതയുടെ ലീഡ് നില കുറഞ്ഞെങ്കിലും മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് നില ഉയർത്തി. അസമിലും ബംഗാളിലും ബി.ജെ.പി മുന്നേറ്റമാണ്.
പുതുച്ചേരിയിലും എന്‍ഡിഎ മുന്നേറ്റമാണ്. പശ്ചിമ ബംഗാളിൽ 184-107 എന്നീ നിലയിലാണ് ബി.ജെ.പി- ടി.എം.സി ലീഡ് നില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

