വിജയ് വീണ്ടും പ്രചാരണത്തിൽ സജീവമാകുന്നു; കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ യോഗം സേലത്ത്
text_fieldsവിജയ്
ചെന്നൈ: കരൂർ ദുരന്തത്തിനു ശേഷം നടനും തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവുമായ വിജയ് പ്രചാരണം പുനരാരംഭിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഡിസംബർ നാലിന് സേലത്ത് പൊതുയോഗം സംഘടിപ്പിക്കും. സെപ്റ്റംബർ 27ന് ടി.വി.കെ റാലിക്കിടെ ഉണ്ടായ തിക്കിലുംതിരക്കിലും 41 പേരാണ് മരിച്ചത്. സുപ്രീംകോടതി നിർദേശപ്രകാരം സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്. കരൂർ ദുരന്തത്തിനുശേഷം ഈയിടെ നടന്ന ടി.വി.കെ ജനറൽ ബോഡി യോഗത്തിൽ വിജയ് പങ്കെടുത്തിരുന്നു.
ജനറൽ ബോഡി യോഗത്തിൽ സേലത്ത് നിന്നുള്ള പ്രവർത്തകർ വിജയ് റാലികൾ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം. നാമക്കല്ലിലും കരൂരിൽ വലിയ റാലികൾ വിജയ് നടത്തി. ഇനി താരത്തിന് ഏറ്റവും കൂടുതൽ ആരാധകരുള്ള സേലത്ത് റാലി നടത്തണമെന്ന് പ്രവർത്തകർ അഭ്യർഥിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സേലത്ത് റാലി നടത്താൻ വിജയ് തീരുമാനിച്ചുവെന്നും അതിനായി പൊലീസ് കമീഷണർക്ക് അപേക്ഷ സമർപ്പിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം, ഡിസംബർ ആറിന് ബാബരി ദിനമായതിനാൽ കൂടുതൽ പൊലീസിനെ സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിേക്കണ്ടതുണ്ടെന്നും നാലാം തീയതി അനുമതി നൽകാനാവില്ലെന്നും മറ്റേതെങ്കിലും തീയതിയിലേക്ക് പൊതുയോഗ പരിപാടി മാറ്റിവെക്കണമെന്നും പൊലീസ് ടി.വി.കെ ഭാരവാഹികളെ അറിയിച്ചു. നേതൃത്വവുമായി കൂടിയാലോചിച്ച് ഡിസംബറിലെ മറ്റൊരു തീയതി നിശ്ചയിക്കുമെന്ന് ടി.വി.കെ ഭാരവാഹികളും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

