Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് കേശവ് ഗോഖലെ പുതിയ വിദേശകാര്യ സെക്രട്ടറി

text_fields
bookmark_border
വിജയ് കേശവ് ഗോഖലെ പുതിയ വിദേശകാര്യ സെക്രട്ടറി
cancel

ന്യൂഡൽഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലയെ നിയമിച്ചു. നിലവിലെ സെക്രട്ടറി എസ്.ജയശങ്കറിന്‍റെ കാലാവധി ജനുവരി 28ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

നിലവില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസഡറാണ് 1981 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഗോഖലെ. ജര്‍മനി, മലേഷ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2015 ജനുവരി 29നായിരുന്നു ഇപ്പോഴത്തെ സെക്രട്ടറി എസ്.ജയശങ്കര്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായിരുന്നെങ്കിലും ഒരു വര്‍ഷത്തേക്ക് കൂടി നിയമനം നീട്ടി നല്‍കുകയായിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Keshav Gokhale Succeeds Jaishankar as Foreign Secretary-India News
Next Story