Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ് മന്ത്രിസഭക്ക്...

വിജയ് മന്ത്രിസഭക്ക് ഒരു മാസം; പ്ര​തീ​ക്ഷ​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി സ​മ്മി​ശ്ര പ്ര​തി​ക​ര​ണം

text_fields
bookmark_border
വിജയ് മന്ത്രിസഭക്ക് ഒരു മാസം; പ്ര​തീ​ക്ഷ​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി സ​മ്മി​ശ്ര പ്ര​തി​ക​ര​ണം
cancel

ചെ​ന്നൈ: രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ അ​ധി​കാ​ര​​ത്തി​ലേ​റി​യ ന​ട​ൻ സി.​ജോ​സ​ഫ് വി​ജ​യ് യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി.​വി.​കെ) സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച് ഒ​രു മാ​സം തി​ക​യു​ന്നു. ആ​റു ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ധി​കാ​ര​ത്തി​ലേ​റി​യ ത​മി​ഴ​ക​ത്തി​ലെ ആ​ദ്യ കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​റാ​ണി​ത്.

വി​ജ​യ് സ​ർ​ക്കാ​റി​ന്റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​താ​യാ​ണ് പൊ​തു​വാ​യ അ​ഭി​പ്രാ​യം. അ​തേ​സ​മ​യം, പ​വ​ർ​ക​ട്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട​താ​യാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക് അ​ൽ​പം സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ​റ​യു​ന്ന​ത്.

മേ​യ് പ​ത്തി​നാ​ണ് വി​ജ​യ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. 200 യൂ​നി​റ്റ് വൈ​ദ്യു​തി സൗ​ജ​ന്യം, സ്ത്രീ ​സു​ര​ക്ഷ​ക്ക് ‘സി​ങ്ക​പെ​ൺ’ പ്ര​ത്യേ​ക ദ്രു​ത​ക​ർ​മ​സേ​ന, മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​ർ​ജ​നം എ​ന്നീ മൂ​ന്ന് ഫ​യ​ലു​ക​ളി​ലാ​ണ് വി​ജ​യ് ആ​ദ്യം ഒ​പ്പി​ട്ട​ത്. പ​ത്ത​ര ല​ക്ഷം കോ​ടി രൂ​പ ക​ട​ത്തി​ലാ​ണ് ഡി.​എം.​കെ സ​ർ​ക്കാ​ർ പ​ടി​യി​റ​ങ്ങി​യ​തെ​ന്നും സം​സ്ഥാ​ന​ത്തി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച് ധ​വ​ള​പ​ത്ര​മി​റ​ക്കു​മെ​ന്നും വി​ജ​യ് പ്ര​ഖ്യാ​പി​ച്ചു. പ​ദ​വി​യേ​റ്റ് ര​ണ്ടു ദി​വ​സ​ത്തി​ന​കം 717 മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നും ഉ​ത്ത​ര​വി​ട്ടു.

ക​റു​പ്പും വെ​ളു​പ്പും നി​റ​ത്തി​ലു​ള്ള സ്യൂ​ട്ടും കോ​ട്ടും ധ​രി​ച്ച് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വി​ജ​യ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ത​ന്റെ ഓ​ഫി​സി​ലെ​ത്തി വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഭ​ര​ണ പ​രി​ച​യ​ക്കു​റ​വാ​ണ് വി​ജ​യ് സ​ർ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്നം. വി​ശ്വ​സ്ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ധി​റു​തി​പി​ടി​ച്ച തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​തെ ക​രു​ത​ലോ​ടെ​യാ​ണ് ഓ​രോ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളു​ന്ന​ത്.

ഒ​രു മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി അ​ര​ങ്ങേ​റി​യ കൊ​ല, കൊ​ള്ള, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ വി​ജ​യ് സ​ർ​ക്കാ​റി​ന് ത​ല​വേ​ദ​ന​യാ​യി.

ചെ​ന്നൈ ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വൈ​ദ്യു​തി മു​ട​ക്ക​വും ജ​ന​രോ​ഷ​ത്തി​നി​ട​യാ​ക്കി. മാ​ലി​ന്യ നീ​ക്ക​വും അ​വ​താ​ള​ത്തി​ലാ​യെ​ങ്കി​ലും ഇ​തി​ന് കാ​ര​ണം ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഭ​ര​ണ​ത്തി​ലു​ള്ള ഡി.​എം.​കെ​യാ​ണെ​ന്ന് ടി.​വി.​കെ പ​റ​യു​ന്നു.

മുഖ്യമന്ത്രി ഡൽഹിയിലേക്ക്

ചെ​ന്നൈ: വ്യാ​ഴാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നി​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ് ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും. ചെ​ന്നൈ​യി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഡ​ൽ​ഹി​ക്ക് പോ​വു​ക. മൂ​ന്നു​ദി​വ​സം ഇ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലു​ണ്ടാ​വും. രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ​ഗാ​ന്ധി, രാ​ഹു​ൽ​ഗാ​ന്ധി എ​ന്നി​വ​രെ​യും സ​ന്ദ​ർ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduone monthJoseph VijayVijay Government
News Summary - Vijay Govt Completes 1 Month: Mixed Response in Tamil Nadu
Next Story