Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ തമിഴ്‌നാട്ടിൽ 26 പ്രത്യേക പോക്‌സോ കോടതികൾ അനുവദിച്ച് വിജയ് സർക്കാർ

text_fields
bookmark_border
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ തമിഴ്‌നാട്ടിൽ 26 പ്രത്യേക പോക്‌സോ കോടതികൾ അനുവദിച്ച് വിജയ് സർക്കാർ
cancel

ചെന്നൈ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ കർശനമായി തടയുന്നതിനും അതിവേഗം നീതി ഉറപ്പാക്കുന്നതിനുമായി തമിഴ്‌നാട്ടിൽ പുതിയ പോക്‌സോ പ്രത്യേക കോടതികൾ വരുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സംസ്ഥാനത്ത് 26 പുതിയ പോക്‌സോ പ്രത്യേക കോടതികളും നാല് എൻ.ഡി.പി.എസ് പ്രത്യേക കോടതികളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഈ സുപ്രധാന തീരുമാനം നീതിന്യായ വ്യവസ്ഥയെ കൂടുതൽ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും കുറ്റവാളികൾക്കെതിരെ കൃത്യസമയത്ത് ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ നിരന്തരമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള പോക്‌സോ കേസുകളുടെ പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി അടുത്തിടെ ഉന്നതതല യോഗം ചേർന്ന് വിശദമായി അവലോകനം ചെയ്തിരുന്നു. കേസുകളുടെ നിലവിലെ സ്ഥിതിയും കൂടുതൽ പ്രത്യേക കോടതികളുടെ ആവശ്യകതയും വിലയിരുത്തിയ ശേഷമാണ് എല്ലാ ജില്ലകളിലും പോക്‌സോ കോടതികൾ സ്ഥാപിക്കാനും വിചാരണ നടപടികൾ വേഗത്തിലാക്കാനും അദ്ദേഹം ഉത്തരവിട്ടത്.

നിലവിൽ തമിഴ്‌നാട്ടിൽ പോക്‌സോ കേസുകൾക്കായി 22 പ്രത്യേക കോടതികളാണ് പ്രവർത്തിക്കുന്നത്. കൂടാതെ നാലെണ്ണംകൂടി പ്രവർത്തനസജ്ജമായി വരികയാണ്. നിലവിലുള്ള കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൂടി കണക്കിലെടുത്താണ് 46.59 കോടി രൂപ ചെലവിൽ 12 പുതിയ കോടതികളും 14 അഡീഷണൽ കോടതികളും ഉൾപ്പെടെ 26 പുതിയ കോടതികൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 47 പൊലീസ് ജില്ലകളിലായി ആകെ 52 പ്രത്യേക കോടതികൾ പോക്‌സോ നിയമപ്രകാരമുള്ള കേസുകൾ മാത്രം കൈകാര്യം ചെയ്യും.

ഇതിനുപുറമെ ലഹരിമരുന്ന് കടത്തലുകൾക്കും ഉപയോഗത്തിനുമെതിരെ സംസ്ഥാന സർക്കാർ ശക്തമായി നടപ്പിലാക്കി വരുന്ന 'ലഹരി വിമുക്ത തമിഴ്‌നാട്' കാമ്പെയ്‌ന്റെ ഭാഗമായി എൻ.ഡി.പി.എസ് കേസുകളിലെ വിചാരണയും വേഗത്തിലാക്കുന്നുണ്ട്. നിലവിലുള്ള 11 പ്രത്യേക കോടതികൾക്ക് പുറമെ കാഞ്ചീപുരം, തിരുവള്ളൂർ, വെല്ലൂർ എന്നിവിടങ്ങളിൽ ഓരോ പുതിയ കോടതിയും ചെന്നൈയിൽ ഒരു അഡീഷണൽ കോടതിയും കൂടി ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ നടപടികൾ കുറ്റവാളികൾക്ക് അർഹമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തിൽ ശക്തമായ ഒരു സന്ദേശം നൽകുന്നതിനും സഹായകരമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vijay government sanctioned 26 special POCSO courts in Tamil Nadu
Next Story