Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ്...

വിജയ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് ടി.വി.കെ

text_fields
bookmark_border
വിജയ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് ടി.വി.കെ
cancel

ചെന്നൈ: വിജയ് തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാകും, ഇടതുപാർട്ടികളും വി.സി.കെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാജിക് നമ്പർ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഉറപ്പിച്ചു.

ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. 120 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് വിജയ് അവകാശപ്പെട്ടു. ശനിയാഴ്ച രാവിലെ 11ന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഡി.എം.കെ സഖ്യത്തിന്‍റെ ഭാഗമായ സി.പി.ഐ, സി.പി.എം, വി.സി.കെ, ലീഗ് പാർട്ടികളാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നാലു പാർട്ടികൾക്കും രണ്ടു വീതം എം.എൽ.എമാരുണ്ട്. നിരുപാധിക പിന്തുണയാണ് ഇടതുപാർട്ടികൾ പ്രഖ്യാപിച്ചത്. സഖ്യമല്ലെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും നേതാക്കൾ അറിയിച്ചു.

ടി.വി.കെക്ക് 107 എം.എൽ.എമാരാണുള്ളത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സി.പി.എം, സി.പി.ഐ, സി.വി.കെ, ലീഗ് കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചതോടെ കേവല ഭൂരിപക്ഷവും കടന്ന് 120 പേരുടെ പിന്തുണയായി. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സി.പി.എം, സി.പി.ഐ ഓഫിസുകളിലെത്തി വിജയ് പിന്തുണക്കുള്ള നന്ദി അറിയിച്ചു.

വ്യാഴാഴ്ച ഗവർണറെ കണ്ട വിജയ് 112 പേരുടെ പിന്തുണ കത്താണ് കൈമാറിയെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി തിരിച്ചയച്ചു. 118 പേരുടെ പിന്തുണക്കത്തുമായി വന്നാൽ മാത്രമേ സർക്കാർ രൂപവത്കരിക്കാൻ അനുമതി നൽകൂ എന്ന കടുംപിടിത്തത്തിലായിരുന്നു ഗവർണർ. ഇതോടെയാണ് പിന്തുണ തേടി ചെറു പാർട്ടികളെ സമീപിച്ചത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കണമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നുമായിരുന്നു വിജയ് ഗവർണറോട് അഭ്യർഥിച്ചത്. ജനവിധി അംഗീകരിച്ച് തങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള സി.പി.ഐ, സി.പി.എം, വി.സി.കെ പാർട്ടി തീരുമാനത്തെ ടി.വി.കെ നേതാവ് കാമരാജ് അഭിനന്ദിച്ചു. പിന്നാലെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിനു മുന്നിൽ ടി.വി.കെ പ്രവർത്തകരുടെ ആഘോഷവും തുടങ്ങി.

തമിഴ്‌നാട്ടിൽ വിജയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വിടുതലൈ ചിരുതൈകൾ കക്ഷി (ടി.വി.കെ) നേതാവ് തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം ടി.വി.കെ വാഗ്ദാനം ചെയ്തതായി വാർത്തയുണ്ട്. മൂന്നു ദിവസത്തിനിടെ രണ്ടു തവണയാണ് വിജയ് ഗവർണറെ കണ്ടത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ എം.എൽ.എമാരുടെ പിന്തുണക്കത്തുകളുമായി വരണമെന്നും അതുവരെ മറ്റാരെയും ക്ഷണിക്കില്ലെന്നും പറഞ്ഞ് ഗവർണർ വിജയിയെ മടക്കി. കേവല ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ എം.എൽ.എമാരുടെ പട്ടിക സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വിജയ് യെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാത്തതെന്ന് വിശദീകരിച്ച് ലോക്ഭവൻ വ്യാഴാഴ്ച വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ടി.വി.കെയിലെ 107 എം.എൽ.എമാരുടെയും കോൺഗ്രസിലെ അഞ്ച് എം.എൽ.എമാരുടെയും പട്ടികയാണ് ബുധനാഴ്ച വിജയ് ഗവർണർക്ക് കൈമാറിയിരുന്നത്.

ഇതിനിടെ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും സർക്കാർ രൂപവത്കരണത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഒരു വർഗീയ പാർട്ടിയുമായി സഹകരിക്കാൻ കഴിയില്ലെന്നും സർക്കാർ രൂപവത്കരിക്കാൻ പിന്തുണക്കണമെങ്കിൽ ബി.ജെ.പിയുമായുള്ള സഖ്യം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണമെന്നും ഡി.എം.കെ വെള്ളിയാഴ്ച നിലപാട് വ്യക്തമാക്കി. സർക്കാർ രൂപവത്കരിക്കാൻ കേവല ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആർ.വി. അർലേക്കർ ടി.വി.കെ നേതാവ് നടൻ വിജയിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും സർക്കാർ രൂപവത്കരണത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. 234 അംഗങ്ങളുള്ള നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ 118 സീറ്റുകൾ വേണം. തെരഞ്ഞെടുപ്പിൽ ഡി.എം.കെ 59 സീറ്റും എ.ഐ.എ.ഡി.എം.കെ 47 സീറ്റും നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu Assembly ElectionTamilaga Vettri KazhagamActor VijayTVK
News Summary - Vijay Finally Has Majority, Left And VCK
Next Story