Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചർച്ചയായി ‘വിജയ് ഫാക്ടർ’
cancel
camera_alt

വിജയ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​​ലെ റെ​ക്കോ​ഡ് പോ​ളി​ങ് ശ​ത​മാ​ന​​ത്തോ​ടെ സ​മാ​പി​ച്ച (85.15) വോ​ട്ടെ​ടു​പ്പി​ൽ ‘വി​ജ​യ് ഫാ​ക്ട​ർ’​ സം​ശ​യം? ന​ട​ൻ വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി.​വി.​കെ) നേ​ടു​ന്ന വോ​ട്ടു​ക​ളെ​ക്കു​റി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പാ​ന​ന്ത​ര​മു​ള്ള ച​ർ​ച്ച​ക​ൾ.

പോ​ളി​ങ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ഒ​ഴു​ക്ക് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് ടി.​വി.​കെ കേ​ന്ദ്ര​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 2021നെ ​അ​പേ​ക്ഷി​ച്ച് 26 ല​ക്ഷം പേ​ർ കൂ​ടു​ത​ലാ​യി വോ​ട്ട് ചെ​യ്ത​തും ച​രി​ത്ര വോ​ട്ടി​ങ് ശ​ത​മാ​നം നേ​ടി​യ​തും ടി.​വി.​കെ​യു​ടെ സാ​ന്നി​ധ്യം മൂ​ലം ഉ​ണ്ടാ​യ​താ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

ഫ​ലം വ​രു​മ്പോ​ൾ അ​ത്ഭു​തം പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ് ടി.​വി.​കെ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം വി​ജ​യ് ത​രം​ഗം ഇ​ല്ലെ​ന്നാ​ണ് ഡി.​എം.​കെ കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്. 2001 മു​ത​ലു​ള്ള ഓ​രോ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ചു​രു​ങ്ങി​യ​ത് 20 ല​ക്ഷം വോ​ട്ടു​ക​ളെ​ങ്കി​ലും കൂ​ടു​ന്ന​ത് പ​തി​വാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​ജ​യ് യു​​ടെ റോ​ഡ്ഷോ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ കാ​ണ​പ്പെ​ട്ട ജ​ന​ക്കൂ​ട്ടം പ​ല​പ്പോ​ഴും നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രു​ന്നു. ഇ​ഷ്ട​താ​ര​ത്തെ കാ​ണാ​നെ​ത്തു​ന്ന ആ​രാ​ധ​ക​ക്കൂ​ട്ട​മാ​ണി​തെ​ന്നും ഇ​തെ​ല്ലാം വോ​ട്ടാ​യി മാ​റി​ല്ലെ​ന്നു​മാ​യി​രു​ന്നു ദ്രാ​വി​ഡ ക​ക്ഷി​ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, മി​ക്ക പ്രീ ​പോ​ൾ സ​ർ​വേ​ക​ളി​ലും ‘വി​ജ​യ് ഫാ​ക്ട​ർ’ മു​ഖ്യ​ഘ​ട​ക​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന​ത് ച​ർ​ച്ച​യാ​യി.

പ്ര​ചാ​ര​ണം തു​ട​ങ്ങു​​മ്പോ​ൾ എ​ട്ടും പ​ത്തും ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ ടി.​വി.​കെ നേ​ടി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​വ​ച​നം. എ​ന്നാ​ൽ, അ​വ​സാ​ന​ഘ​ട്ട​മാ​യ​പ്പോ​ഴേ​ക്കും ഇ​ത് 25ൽ ​എ​ത്തി. ‘ജെ​ൻ സീ’ ​വോ​ട്ടു​ക​ളി​ൽ 80 ശ​ത​മാ​ന​വും വി​ജ​യ്ക്ക് അ​നു​കൂ​ല​മാ​ണെ​ന്ന് സ​ർ​വേ​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ര​മ്പ​രാ​ഗ​ത ദ്രാ​വി​ഡ ക​ക്ഷി​ക​ളാ​യ ഡി.​എം.​കെ, അ​ണ്ണാ ഡി.​എം.​കെ ക​ക്ഷി​ക​ൾ​ക്കു​പ​ക​രം പു​തി​യൊ​രു ക​ക്ഷി​ക്ക് അ​വ​സ​രം ന​ൽ​കാ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന നി​ശ്ചി​ത ശ​ത​മാ​നം വോ​ട്ട​ർ​മാ​രു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ടി.​വി.​കെ ‘അ​ൺ ടെ​സ്റ്റ​ഡ്’ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഡി.​എം.​കെ-​എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​ക​ൾ ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തെ​ങ്കി​ലും മു​ന്ന​ണി​ക​ളു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ട​മാ​ണെ​ന്ന​താ​ണ് വാ​സ്ത​വം.

അ​തേ​സ​മ​യം, ടി.​വി.​കെ നി​ശ്ചി​ത ശ​ത​മാ​നം വോ​ട്ട് നേ​ടു​മെ​ങ്കി​ലും അ​ത് സീ​റ്റു​ക​ളാ​യി മാ​റി​ല്ലെ​ന്നാ​ണ് പൊ​തു​വാ​യ വി​ല​യി​രു​ത്ത​ൽ. ടി.​വി.​കെ​ക്ക് ബൂ​ത്ത് ത​ല​ത്തി​ൽ സം​ഘ​ട​നാ സം​വി​ധാ​ന​മി​ല്ലാ​ത്ത​തും പോ​രാ​യ്മ​യാ​ണ്. എ​ന്നാ​ൽ, ത​മി​ഴ​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​ള​ത്തി​ലെ ‘സ്​​പോ​യി​ല​ർ’ ആ​വാ​ൻ ടി.​വി.​കെ​ക്ക് ക​ഴി​യു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ഡി.​എം.​കെ അ​നു​കൂ​ല വോ​ട്ടു​ക​ളും നി​ശ്ചി​ത​ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളും ടി.​വി.​കെ നേ​ടു​ന്ന​പ​ക്ഷം അ​ത് എ​ൻ.​ഡി.​എ​ക്ക് ഗു​ണ​ക​ര​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu electionVijay filmPoliticalNews
News Summary - 'Vijay Factor' under discussion
Next Story