Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധിക്ക് വിജയ്‌യുടെ പിന്തുണ; ടിവികെയുമായുള്ള ഭിന്നത തള്ളി കോൺഗ്രസ്

text_fields
bookmark_border
Tamil Nadu
cancel
camera_alt

തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ചെന്നൈ: ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് അംഗീകരിച്ചതായി കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് തരഹൈ കുത്ബർ. വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന ടി.വി.കെ പ്രവർത്തകരുടെ പ്രചാരണം പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും കോൺഗ്രസും ടി.വി.കെയും തമ്മിൽ അഭിപ്രായഭിന്നതയില്ലെന്നും അവർ വ്യക്തമാക്കി.

ഇന്ത്യ ടുഡേയുടെ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ജനപ്രീതിയിൽ വിജയ് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടി.വി.കെ പ്രവർത്തകർക്കിടയിൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യം ശക്തമായത്. എന്നാൽ ഇത് പ്രവർത്തകരുടെ ആവേശം മാത്രമാണെന്നും പാർട്ടി നേതൃത്വത്തിന്റെ നിലപാടായി കാണേണ്ടതില്ലെന്നും കുത്ബർ പറഞ്ഞു.

രാഹുൽ ഗാന്ധിയെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചിരിക്കുന്നത്. അതനുസരിച്ചാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നും അവർ പറഞ്ഞു. വിജയിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള അടുത്ത ബന്ധവും അവർ ചൂണ്ടിക്കാട്ടി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ വിജയ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിച്ചിരുന്നു. ചടങ്ങിൽ അദ്ദേഹത്തെ “സഹോദരൻ” എന്നാണ് വിജയ് വിശേഷിപ്പിച്ചത്. ടി.വി.കെ സർക്കാരിന് രാഹുൽ ഗാന്ധി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം തമിഴ്നാട്ടിൽ കോൺഗ്രസ് സ്വന്തം നിലയിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുകയാണെന്ന് തരഹൈ കുത്ബർ വ്യക്തമാക്കി. ടി.വി.കെയുടെ കീഴിൽ പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രീയ പാർട്ടിയായാണ് പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ‘ശുദ്ധീകരണ’ വിവാദവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തെയും തരഹൈ കുത്ബർ വിമർശിച്ചു. രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന ജനപിന്തുണ ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുവെന്നും 2029ൽ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നും അവർ പറഞ്ഞു.

തമിഴ്നാട് നിയമസഭയിൽ തന്റെ ഇരിപ്പിടം മാറ്റിയതിനെച്ചൊല്ലിയുള്ള ചർച്ചകളും അവർ തള്ളി. കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി പുതിയ ചുമതല ഏറ്റെടുത്തതിനെ തുടർന്നുള്ള സാധാരണ നടപടിയാണിതെന്നും ഇതിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും അവർ വ്യക്തമാക്കി.

ആഗസ്റ്റ് 13നാണ് തരഹൈ കുത്ബറെ തമിഴ്നാട് നിയമസഭയിലെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി നിയമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Backs Rahul Gandhi
Next Story