Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്രിവാളിന്‍റെ...

കെജ്രിവാളിന്‍റെ വസതിക്ക് 52.71 കോടി രൂപ ചെലവഴിച്ചെന്ന് വിജിലൻസ്

text_fields
bookmark_border
arvind kejriwal Residence
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഔദ്യോഗിക വസതി പുതുക്കിപ്പണിതതുമായി ബന്ധപ്പെട്ട് ഇതുവരെ 52.71 കോടി രൂപ ചെലവഴിച്ചെന്ന് ഡൽഹി ലഫ്. ഗവർണർ നിയോഗിച്ച വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

33.49 കോടി രൂപ അദ്ദേഹത്തിന്‍റെ വസതി പുതുക്കുന്നതിനും 19.22 രൂപ വീടിനോട് ചേർന്നുള്ള ഓഫിസിനും ചെലവഴിച്ചെന്ന് പൊതുമരാമത്ത് രേഖകളിൽ പറയുന്നതായി വിജിലൻസ് ഡയറക്ടർ ലഫ്.ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

1942-43ൽ നിർമിച്ചതാണ് മുഖ്യമന്ത്രിയുടെ വസതി. ഇത് പൂർണമായും പൊളിച്ചുപണിയണമെന്ന് പൊതുമരാമത്ത് നിർദേശം വെച്ചിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.

Show Full Article
TAGS:arvind KejriwalVigilance
News Summary - Vigilance said Rs 52.71 crore was spent on Kejriwal's residence
Next Story