Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട് മുൻ...

തമിഴ്​നാട് മുൻ മന്ത്രിയുടെ വീട്ടിലടക്കം 21 കേന്ദ്രങ്ങളിൽ വിജിലൻസ്​ റെയ്​ഡ്​

text_fields
bookmark_border
തമിഴ്​നാട് മുൻ മന്ത്രിയുടെ വീട്ടിലടക്കം 21 കേന്ദ്രങ്ങളിൽ വിജിലൻസ്​ റെയ്​ഡ്​
cancel

ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും മുൻ ഗതാഗത മന്ത്രിയുമായ എം.ആർ വിജയഭാസ്​കറി​ന്‍റെ വീടകകളിൽ ഉൾപ്പെടെ 21 കേന്ദ്രങ്ങളിൽ വിജിലൻസ്​ റെയ്​ഡ്​ നടത്തി. ഇദ്ദേഹം ഗതാഗത മന്ത്രിയായിരിക്കെ വ്യാപക അഴിമതി നടന്നതായി പരാതികളുയർന്നിരുന്നു. അണ്ണാ ഡി.എം.കെ കരൂർ ജില്ല സെക്രട്ടറി കൂടിയാണ്​ വിജയഭാസ്​കർ.

വ്യാഴാഴ്​ച രാവിലെ ഏഴ്​ മുതൽ​ കരൂർ ആണ്ടാൾ കോവിൽ ശെൽവൻ നഗർ, ചെന്നൈ രാജാ അണ്ണാമലൈപുരം, ഗ്രീൻവേസ്​ റോഡിലെ അപ്പാർട്ട്​മെൻറ്​ തുടങ്ങിയ ഇടങ്ങളിലെ വീടുകളിലും ഒാഫിസുകളിലുമാണ്​ പരിശോധന നടന്നത്​. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും നടന്ന റെയ്​ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായാണ്​ വിവരം.

അധികാരത്തിലേറിയാൽ അണ്ണാ ഡി.എം.കെ മന്ത്രിമാർ നടത്തിയ അഴിമതികളെക്കുറിച്ച്​ അന്വേഷിക്കുമെന്ന്​ ഡി.എം.കെ പ്രസിഡൻറ്​ എം.കെ സ്​റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കരൂർ മണ്ഡലത്തിൽ ഡി.എം.കെയുടെ ശെന്തിൽബാലാജിയോട്​ വിജയഭാസ്​കർ പരാജയപ്പെട്ടിരുന്നു.

റെയ്​ഡ്​ രാഷ്​ട്രീയപ്രേരിതമാണെന്ന്​ അണ്ണാ ഡി.എം.കെ നേതാക്കളായ ഒ.പന്നീർശെൽവം, എടപ്പാടി പളനിസാമി എന്നിവർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance RaidTamil Nadu
News Summary - Vigilance raid at AIADMK leader Vijayabhaskar and 21 locations
Next Story