Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിയറ്റ്നാം ബോട്ട്...

വിയറ്റ്നാം ബോട്ട് ദുരന്തം; രക്ഷപ്പെട്ട 16 പേർ ഇന്ത്യയിലേക്ക് തിരിച്ചു

text_fields
bookmark_border
വിയറ്റ്നാം ബോട്ട് ദുരന്തം; രക്ഷപ്പെട്ട 16 പേർ ഇന്ത്യയിലേക്ക് തിരിച്ചു
cancel

ഹാ​നോ​യ്: വി​യ​റ്റ്നാ​മി​ൽ വി​നോ​ദ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട 16 പേ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​താ​യി എം​ബ​സി അ​റി​യി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ൾ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച വി​യ​റ്റ്നാ​മി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര ഇ​ട​മാ​യ ഫു ​ക്വാ​ക് ദ്വീ​പി​ന് സ​മീ​പ​മു​ണ്ടാ​യ ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ 15 ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

17 സ​ഞ്ചാ​രി​ക​ളെ​യും നാ​ല് ജീ​വ​ന​ക്കാ​രെ​യും അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​തി​ൽ ര​ണ്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ൽ ഒ​രാ​ൾ കൂ​ടി ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​തി​നാ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യും എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 32 യാ​ത്ര​ക്കാ​രും നാ​ല് ജീ​വ​ന​ക്കാ​രു​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ന​ത്ത കാ​റ്റും മ​ഴ​യും മൂ​ല​മാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. സം​ഭ​വ​ത്തി​ൽ വി​യ​റ്റ്നാം അ​ധി​കൃ​ത​ർ വി​ശ​ദ അ​​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ഹോ​ച്ച്മി​ൻ സി​റ്റി​യി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും എം​ബ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vietnamreturn to IndiasurvivorsIndiaboat disasterLatest News
News Summary - Vietnam boat disaster; 16 survivors return to India
Next Story