2ജി: 10,000 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് വിഡിയോകോൺ
text_fieldsന്യൂഡൽഹി: 2012ൽ സുപ്രീംകോടതി 2ജി സ്പെക്ട്രം ലൈസൻസുകൾ റദ്ദാക്കിയതിനെതുടർന്ന് തങ്ങൾക്ക് സംഭവിച്ച വൻ നഷ്ടത്തിന് പരിഹാരമായി 10,000 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് വിഡിയോകോൺ അധികൃതർ അറിയിച്ചു. 2ജി സ്പെക്ട്രം കേസിൽ പ്രതികളായവർക്കെല്ലാം കോടതി ക്ലീൻചിറ്റ് നൽകിയ സാഹചര്യത്തിലാണിത്.
ടെലികോം ബിസിനസിൽ മുടക്കാനായി വിഡിയോകോൺ ടെലികമ്യൂണിക്കേഷൻസ് 25,000 കോടി രൂപ വായ്പയെടുത്തിരുന്നതായും ലൈസൻസ് റദ്ദാക്കിയതോടെ കമ്പനിക്ക് വൻ നഷ്ടം സംഭവിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. സ്പെക്ട്രം ലേലത്തുക വൻതോതിൽ ഉയർന്നതിനെതുടർന്ന് പിടിച്ചുനിൽക്കാനാവാതെ വാങ്ങിയ സ്പെക്ട്രങ്ങളെല്ലാം വിഡിയോകോൺ എയർടെല്ലിന് വിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
