Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക: എം.എൽ.എമാരുടെ...

കർണാടക: എം.എൽ.എമാരുടെ രാജി​ യെദിയൂരപ്പയുടെ തന്ത്രം; തെളിവുകൾ പുറത്ത്

text_fields
bookmark_border
കർണാടക: എം.എൽ.എമാരുടെ രാജി​ യെദിയൂരപ്പയുടെ തന്ത്രം; തെളിവുകൾ പുറത്ത്
cancel

ബംഗളൂരു: സഖ്യസർക്കാറിനെ വീഴ്​ത്താൻ 17 ഭരണപക്ഷ എം.എൽ.എമാരെ ചാക്കിട്ട്​ ബി.ജെ.പി നടപ്പാക്കിയ ഒാപറേഷൻ താമരയെ സാധൂകരിക്കുന്നതായി മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പയുടേതായി പുറത്തുവന്ന വിഡിയോ. സുപ്രീംകോടതി വിധി അനുകൂലമായാൽ രാജിവെച്ച എം.എൽ.എമാരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക നേതാക്കളിൽനിന്ന്​ കടുത്ത എതിർപ്പുയർന്ന സാഹചര്യത്തിലായിരുന്നു അനുനയത്തിനായി യെദിയൂരപ്പ നേതൃയോഗം വിളിച്ചത്​.

എന്നാൽ, യോഗത്തിൽനിന്ന്​ നേതാക്കളിലൊരാൾതന്നെ യെദിയൂരപ്പയുടെ സംസാരം മൊബൈൽഫോണിൽ പകർത്തിയത്​ യൂത്ത്​ കോൺഗ്രസ്​ നേതാവായ ശ്രീവത്സ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ ബി.ജെ.പി കുടുങ്ങി​. സുപ്രീംകോടതി വിധി തങ്ങൾക്ക്​ എതിരായാൽപോലും കോൺഗ്രസിനും ജെ.ഡി.എസിനും ഉപതെരഞ്ഞെടുപ്പ്​ പ്രചാരണത്തിനുള്ള പിടിവള്ളികൂടിയായി ഇത്​. വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച്​ ഇതുവരെ ബി.ജെ.പി ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ദൃശ്യം പകർത്തിയതും ചോർത്തിയതും സംബന്ധിച്ച്​ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വി. സോമണ്ണ പറഞ്ഞു.

വിഡിയോയിൽ യെദിയൂരപ്പയുടെ സംസാരത്തിൽനിന്നുള്ള പ്രസക്​ത ഭാഗങ്ങൾ:

‘‘....17 എം.എൽ.എമാരുടെ (രാജിവെക്കുന്ന) കാര്യത്തിൽ തീരുമാനമെടുത്തത്​ ഞാനോ സംസ്​ഥാനത്തെ ഏതെങ്കിലും നേതാക്കളോ അല്ല; പാർട്ടി അധ്യക്ഷൻ അമിത്​ ഷായാണ്​. അവരെ മുംബൈയിൽ രണ്ടരമാസത്തോളം പാർപ്പിച്ചത്​ അദ്ദേഹത്തി​​െൻറ മേൽനോട്ടത്തിലാണ്​. നമ്മുടെ സർക്കാർ രൂപവത്​കരിക്കുന്നതിനുവേണ്ടി അവർ (എം.എൽ.എമാർ) സഹിച്ച ത്യാഗത്തെ കുറിച്ച്​ നിങ്ങളാരെങ്കിലും ചിന്തിക്കുന്നുണ്ടോ? നമ്മൾ സർക്കാറുണ്ടാക്കാൻ അവർ രാജിവെക്കേണ്ട ആവശ്യമുണ്ടായിരുന്നോ? സ്വന്തം മണ്ഡലത്തിലും കുടുംബത്തിലും പോവാതെ അവർ മുംബൈയിൽ കഴിഞ്ഞില്ലേ? അവർക്ക്​ നമ്മളിലുള്ള വിശ്വാസം കുറഞ്ഞുപോവില്ലേ? ആ സ്​ഥാനത്ത്​ നിങ്ങളായിരുന്നെങ്കിൽ എന്നൊന്ന്​ ചിന്തിച്ചുനോക്കൂ.

വൈകാതെ സുപ്രീംകോടതി വിധി (അയോഗ്യത കേസിൽ) വരും. 99 ശതമാനവും കോടതിവിധി അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക്​ അനുകൂലമായായിരിക്കും​. സംഭവിക്കുന്നതെന്താണെന്നും തെരഞ്ഞെടുപ്പിലെ സാധ്യതകളെന്താണെന്നും നിങ്ങൾ മനസ്സിലാക്കണം. (പാർട്ടിയിലെ കലഹം വഴി) നിങ്ങൾ ആരെയാണ്​ തൃപ്​തിപ്പെടുത്താൻ നോക്കുന്നത്​? ഞാൻ പാർട്ടി അധ്യക്ഷനായിരിക്കു​േമ്പാൾ പോലും ഇത്തരം നീക്കങ്ങൾ കണ്ടിട്ടില്ല. ഇത്​ എന്നെ വല്ലാതെ വേദനിപ്പിച്ചു. ബി.ജെ.പി സംസ്​ഥാന അധ്യക്ഷ​​െൻറ മുന്നിലോ മന്ത്രിമാരുടെ മുന്നിലോ നിങ്ങൾക്ക്​ പ്രശ്​നങ്ങൾ അവതരിപ്പിക്കാമായിരുന്നു. കേന്ദ്ര നേതൃത്വത്തിന്​ മുന്നിൽ ഞങ്ങൾ​ ​വിഷയമവതരിപ്പിക്കും. അവരാണ്​ (സ്​ഥാനാർഥികളുടെ കാര്യത്തിൽ) അന്തിമ തീരുമാനമെടുക്കേണ്ടത്​. ദയവുചെയ്​ത്​ ഇൗ വിഷയം ഇനി പൊതുഇടത്തിൽ ഉയർത്തരുത്​...’^ യെദിയൂരപ്പ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലും യെദിയൂരപ്പ ശബ്​ദസന്ദേശ വിവാദത്തിൽ കുടുങ്ങിയിരുന്നു. ഗുർമിത്​കൽ ജെ.ഡി.എസ്​ എം.എൽ.എ നാഗനഗൗഡ കന്ദകൂർ രാജിവെച്ച്​ ബി.ജെ.പിയിൽ ചേരാൻ കോടികൾ വാഗ്​ദാനം ചെയ്​ത്​ അദ്ദേഹത്തി​​െൻറ മകൻ ശരണഗൗഡ കന്ദകൂറുമായി ബി.എസ്​. യെദിയൂരപ്പ നടത്തിയ രഹസ്യ സംഭാഷണത്തി​​െൻറ ഒാഡിയോ അന്നത്തെ മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമി പുറത്തുവിട്ടിരുന്നു. ഇൗ കേസിൽ യെദിയൂരപ്പക്കെതിരായ അന്വേഷണം ഹൈകോടതി സ​്​റ്റേ ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsYediyurappaBJP-Congress government
News Summary - Video Shows Yediyurappa Admitting to 'BJP President' Role in Bringing Down HDK Govt-india news
Next Story