Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ പാർട്ടിയുടെ...

പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയ മുൻ പൊലീസ്​ ഉദ്യോഗസ്ഥനെ നാടകീയമായി അറസ്​റ്റ്​ ചെയ്​ത്​ യു.പി പൊലീസ്​

text_fields
bookmark_border
പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയ മുൻ പൊലീസ്​ ഉദ്യോഗസ്ഥനെ നാടകീയമായി അറസ്​റ്റ്​ ചെയ്​ത്​ യു.പി പൊലീസ്​
cancel

ലഖ്​നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മുൻ പൊലീസ്​ ഉദ്യോഗസ്ഥനെ നാടകീയമായി അറസ്​റ്റ്​ ചെയ്​ത്​ യു.പി പൊലീസ്​. ആത്​മഹത്യപ്രേരണ കേസിലാണ്​ അറസ്​റ്റ്​. മുൻ ഐ.പി.എസ്​ ഓഫീസറായ അമിതാഭ്​ താക്കൂറിനെയാണ്​ ലഖ്​നോവിലെ വസതിയിലെത്തി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. പുതിയ രാഷ്​ട്രീപാർട്ടിയുടെ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ്​ അമിതാഭി​െൻറ അറസ്​റ്റ്​ എന്നതും ശ്രദ്ധേയമാണ്​. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

അമിതാഭിനെതിരെ പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും തുടർന്നാണ്​ അറസ്​റ്റുണ്ടായതെന്നുമാണ്​ യു.പി പൊലീസ്​ വ്യക്​തമാക്കുന്നത്​. പൊലീസ്​ നടപടിയുടെ വി​ഡിയോ പുറത്ത്​ വന്നിട്ടുണ്ട്​. വിഡിയോയിൽ കേസി​െൻറ എഫ്​.ഐ.ആർ കാണാതെ താൻ പൊലീസ്​ ജീപ്പിൽ കയറി​ല്ലെന്ന്​ അമിതാഭ്​ പറയുന്നുണ്ട്​.

ഇക്കഴിഞ്ഞ മാർച്ചിൽ ആഭ്യന്തര മന്ത്രാലയത്തി​െൻറ നിർദേശപ്രകാരം അമിതാഭ്​ നിർബന്ധിത വിരമിക്കലിന്​ വിധേയനായിരുന്നു. 2015ൽ സമാജ്​വാദി പാർട്ടി സർക്കാറും അമിതാഭിനെ സസ്​പെൻഡ്​ ചെയ്​തിരുന്നു. മുൻ മുഖ്യമന്ത്രി മുലായം സിങ്​ യാദവിൽ നിന്ന്​ ഭീഷണിയുണ്ടെന്ന്​ പറഞ്ഞതിന്​ പിന്നാലെയായിരുന്നു സസ്​പെൻഷൻ. ആഗസ്​റ്റ്​ 16ന്​ സുപ്രീംകോടതി ഗേറ്റിന്​ മുന്നിൽ സുഹൃത്തിനൊപ്പം തീകൊളുത്തുകയും പിന്നീട്​ ആശുപത്രിയിൽവെച്ച്​ മരിക്കുകയും ചെയ്​ത 24കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ അമിതാഭ്​ താക്കൂറിനെ യു.പി പൊലീസ്​ ഇപ്പോൾ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

2019ൽ ബി.എസ്​.പി എം.പിയായ അതുൽ തന്നെ ബലാത്സംഗം ചെയ്​തുവെന്ന പരാതി യുവതി നൽകിയിരുന്നു. ആത്​മഹത്യ ചെയ്യുന്നതിന്​ തൊട്ട്​ മുമ്പുള്ള വിഡിയോയിൽ അമിതാഭ്​ താക്കുർ ഉൾപ്പടെയുള്ളവർക്കെതിരെ യുവതി ആരോപണം ഉന്നയിക്കുകയും ചെയ്​തിരുന്നു. അതേസമയം, ജനാധിപത്യവിരുദ്ധമായാണ്​ യോഗി സർക്കാർ അമിതാഭ്​ താക്കൂറിനെ അറസ്​റ്റ്​ ചെയ്​തതതെന്ന്​ അദ്ദേഹത്തി​െൻറ ഭാര്യ ആരോപിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policeYogi Adityanath
News Summary - Video Shows Dramatic Arrest Of UP Ex-Cop Who Challenged Yogi Adityanath
Next Story