Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗിയുടെ വാഹനത്തിന്​...

യോഗിയുടെ വാഹനത്തിന്​ നേരെ അക്രമം എന്നപേരിൽ പ്രചരിക്കുന്നത്​ പഴയ വിഡിയോ

text_fields
bookmark_border
യോഗിയുടെ വാഹനത്തിന്​ നേരെ അക്രമം എന്നപേരിൽ പ്രചരിക്കുന്നത്​ പഴയ വിഡിയോ
cancel

ലഖ്​നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാഹനവ്യൂഹത്തിന് നേരെ അടുത്തിടെ ആക്രമണമുണ്ടായെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണം. പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞ്​ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഷെയർ ചെയ്​താണ്​ ഈ സംഭവം മാധ്യമങ്ങളാന്നും വാർത്തയാക്കിയില്ലെന്ന്​ പറയുന്നത്​.

ലഖ്‌നോ സർവകലാശാലയിലെ വിദ്യാർഥികൾ ആദിത്യനാഥിന്‍റെ വാഹനവ്യൂഹം തടയുന്ന വിഡിയോയാണ് ഇപ്പോൾ നടന്നതെന്ന പേരിൽ പ്രചരിക്കുന്നത്​. 'യു.പി മുഖ്യമന്ത്രി യോഗിക്ക് നേരെ പരസ്യമായ ആക്രമണം, ഒരു ടിവി ചാനലും കാണിക്കുന്നില്ല' എന്ന അവകാശവാദത്തോടെയാണ് 3:11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പലരും ഷെയർ​ ചെയ്യുന്നത്​.


ഫേസ്ബുക്കിലും ട്വിറ്ററിലും വാട്​സാപ്​ ഗ്രൂപ്പുകളിലും ഇത്​ പറപറക്കുന്നുണ്ട്​. എന്നാൽ, ദ ക്വിന്‍റ്​ നടത്തിയ പരിശോധനയിൽ 2018ൽ 'വി.എസ്​.എസ്​പി ലൈവ് ന്യൂസ് ഉത്തർപ്രദേശ്' എന്ന പേരിൽ ഒരു യൂട്യൂബ്​ ചാനലിൽ ഈ വാർത്ത അപ്​ലോഡ്​ ചെയ്​തതായി കണ്ടെത്തി. വീഡിയോ അടുത്തിടെയുള്ളതല്ലെന്ന് ഉറപ്പിച്ച അവർ തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ സംഭവത്തിന്‍റെ യഥാർഥ വസ്​തുത വെളിച്ചത്തുവന്നു.



2017 ജൂണിൽ ലഖ്‌നോ സർവകലാശാല സന്ദർശിച്ച മുഖ്യമന്ത്രി യോഗിയെ ഓൾ ഇന്ത്യ സ്റ്റുഡന്‍റ്​സ് അസോസിയേഷനും (എ.ഐ.എസ്​.എ) സമാജ്‌വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഛത്ര സഭയും ചേർന്ന്​ തടയുന്ന വിഡിയോ ആണ്​ ഇപ്പോൾ നടന്നതെന്ന പേരിൽ പ്രചരിക്കുന്നത്​. എൻ.ഡി.ടിവിയും ടൈംസ് ഓഫ് ഇന്ത്യയും പ്രസ്​തുത വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്​.


ഇതുസംബന്ധിച്ച്​ ഹിന്ദുസ്​ഥാൻ ടൈംസ്​ പ്രസിദ്ധീകരിച്ച ലേഖനത്തിൽ 'ഓൾ ഇന്ത്യ സ്റ്റുഡന്‍റ്​സ് അസോസിയേഷൻ (എ.ഐ.എസ്​.എ), സമാജ്‌വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഛത്ര സഭ എന്നിവയുടെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. 11 പേരെ അറസ്റ്റ് ചെയ്തു' എന്ന്​ വ്യക്​തമായി പറയുന്നുണ്ട്​. ഇപ്പോൾ വെറലായ വിഡിയോയിലുള്ള പിങ്ക് കുർത്ത ധരിച്ച ഒരു സ്ത്രീയെ ലേഖനത്തോടൊപ്പമുള്ള ഫോട്ടോയിലും കാണാം. '2017 ജൂണിൽ ലഖ്‌നോവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാഹനവ്യൂഹം വിദ്യാർഥികൾ തടയുന്നു' എന്നാണ് ഹിന്ദുസ്​ഥാൻ ടൈംസ്​ ഫോട്ടോയുടെ അടിക്കുറിപ്പ്. എ.ബി.പി ന്യൂസ് ഹിന്ദിയുടെ യൂട്യൂബ്​ ചാനലും 2017 ജൂൺ 12ന് ഇതേ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsupYogi Adityanath
News Summary - Video Passed off as Recent Attack on UP CM Yogi Adityanath’s Convoy
Next Story